Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ:...

ഖത്തർ: നാലാഴ്​ചകൊണ്ട്​ സാഹചര്യങ്ങൾ സാധാരണനില ​ൈകവരിക്കാം

text_fields
bookmark_border
qutar
cancel

ദോഹ: ഖത്തറിൽ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ നല്ല നിലയിൽ പുരോഗമിക്കുകയാണെന്നും നാലാഴ്​ ചക്ക്​ ശേഷം സാഹചര ്യങ്ങൾ സാധാരണനില ​ൈകവരിക്കാമെന്നും ദേശീയ സാംക്രമികരോഗ കൈകാര്യ കമ്മിറ്റി കോ ചെയർമാൻ ഡോ. അബ്​ദുല്ലതീഫ്​ അൽ ഖാൽ പറഞ്ഞു. ചുരുങ്ങിയത്​ നാലാഴ്​ച ഇതിന്​ വേണം. സ്​ കൂളുകൾ തുറക്കൽ, ബിസിനസ്​ രംഗം പഴയതുപോലെ പ്രവർത്തിക്കൽ എന്ന ിവക്കൊക്കെ ഈ കാലയയളവെങ്കിലും അനിവാര്യമാണ്​. പ്രതിരോധ നടപടികൾ ഏത്​ രൂപത്തിൽ കോവിഡ്​ വൈറസിനെതിരെ ഫലം ചെയ് യുന്നു എന്നതിനെ അടിസ്​ഥാനപ്പെടുത്തിയായിരിക്കും ഇക്കാര്യങ്ങളൊക്കെ ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞ​ു.

രാജ്യത്ത്​ കോവിഡ്​ രോഗം സ്​ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ അടുത്ത ദിവസങ്ങളിൽ തന്നെ സ്​ഥിരത കൈവരിക്കാൻ സാധിക്കുമെന്ന്​ പൊതുജനാരോഗ്യവകുപ്പ്​ ഡയറക്​ടർ ശൈഖ്​ ഡോ. മുഹമ്മദ്​ ബിൻ ഹമദ്​ ആൽഥാനി പറഞ്ഞു. നിലവിൽ രോഗികൾ കൂടാൻ കാരണം പരിശോധനക്ക്​ വിധേയരാകുന്നവരുടെ എണ്ണം കൂടിയത്​ കൊണ്ടാണ്​. ശനിയാഴ്​ച മാത്രം നാലായിരത്തേളം പരിശോധനകൾ നടത്തിയിരുന്നു. കൂടുതൽ പരിശോധനകൾ നടത്താൻ കഴിയുന്ന അത്യാധുനിക ലാബ്​ സംവിധാനമാണ്​ നിലവിൽ പ്രവർത്തിക്കുന്നത്​.

അതേസമയം, ഞായറാഴ്​ച 279 പേർക്കുകൂടി രോഗം സ്​ഥിരീകരിച്ചു. 14 പേർകൂടി രോഗമുക്​തി നേടി. ഞായറാഴ്​ച ഒരാൾ കൂടി മരിച്ചിരുന്നു. ഇതോടെ ആകെ മരണം നാലായി. നിലവിലുള്ള ആകെ രോഗികൾ 1477ആണ്​. 123 പേർ ആകെ രോഗമുക്​തി നേടി.
ഇതുവരെ 35757 പേർക്കാണ്​ പരിശോധന നടത്തിയത്​. രാജ്യത്ത്​ രോഗം സ്​ഥിരീകരിക്ക​െപ്പട്ടത്​ ആകെ 1604 പേർക്കാണ്​. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്​. 88 വയസുള്ള ഖത്തരി പൗരനാണ്​ ഞായറാഴ്​ച മരിച്ചതെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു. മറ്റ്​ രോഗങ്ങളും ഉണ്ടായ ഇദ്ദേഹത്തെ രക്​തത്തിൽ അണുബാധയുണ്ടായതിനെ തുടർന്നാണ്​ ആശുപത്രിയിൽ ​ പ്രവേശിപ്പിക്കപ്പെട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsqutarmalayalam newscovid 19
News Summary - Qutar covid 19 report-Kerala news
Next Story