ദോഹ: ഖത്തറിൽ 228 പേർക്കുകൂടി പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. എട്ടുപേർ കൂടി രോഗമുക്തി നേടി. നിലവിലുള ്ള ആകെ രോഗികൾ 1697 ആണ്. 131 പേർ ആകെ രോഗമുക്തി നേടി. ഇതുവരെ ആകെ രോഗബാധയുണ്ടായത് 1832 പേർക്കാണ്. മരിച്ചവരും രോഗമുക്തി നേടിയവരും ഉൾപ്പെടെയാണിത്.
38108 പേരിലാണ് പരിശോധന നടത്തിയത്. ആകെ നാല് പേർ മരണെപ്പട്ടു. പുതുതായി രോഗം സ്ഥിരീകരിക്കെപ്പട്ടവർ ഈയടുത്ത് മറ്റ് രാജ്യങ്ങളിൽ നിന്ന് ഖത്തറിൽ തിരികെയെത്തിയവരും ഇവരുമായി സമ്പർക്കം പുലർത്തിയവരുമാണ്. ഇവർ സമ്പൂർണ സമ്പർക്കവിലക്കിൽ ചികിൽസയിലാണ്.