Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൗ​ദി​യി​ൽ...

സൗ​ദി​യി​ൽ കു​ടു​ങ്ങി​യ​വ​രെ   വി​മാ​ന​ങ്ങ​ളി​ൽ ദോ​ഹ​യി​ലെ​ത്തി​ച്ചു

text_fields
bookmark_border
സൗ​ദി​യി​ൽ കു​ടു​ങ്ങി​യ​വ​രെ   വി​മാ​ന​ങ്ങ​ളി​ൽ ദോ​ഹ​യി​ലെ​ത്തി​ച്ചു
cancel

ദോ​ഹ: സൗ​ദി അ​റേ​ബ്യ ന​യ​ത​ന്ത്ര വി​ല​ക്കും അ​തി​ർ​ത്തി​ക​ളും അ​ട​ച്ച​തി​നാ​ൽ അ​വി​ടെ കു​ടു​ങ്ങി​യ ഉം​റ തീ​ർ​ഥാ​ട​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഖ​ത്ത​ർ എ​യ​ർ​വേ​​സ്​ യാ​ത്ര​ക്കാ​രെ  പ്ര​ത്യേ​ക ചാ​ർ​ട്ട​ർ വി​മാ​ന​ങ്ങ​ളി​ൽ ദോ​ഹ​യി​ലെ​ത്തി​ച്ചു.  ഒ​മാ​ൻ എ​യ​റി​​​െൻറ മൂ​ന്ന്​ വി​മാ​ന​ങ്ങ​ളി​ലാ​യി ആ​ദ്യം മ​സ്​​ക​ത്തി​ലെ​ത്തി​ച്ച്​ അ​വി​ടെ​നി​ന്ന്​ ഖ​ത്ത​ർ എ​യ​ർ​വേ​സ്​ വി​മാ​ന​ങ്ങ​ളി​ൽ ദോ​ഹ​യി​ലേ​ക്ക്​ കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്നു. മ​സ്​​ക​ത്ത് വ​ഴി വ​ന്ന യാ​ത്രി​ക​രെ​ല്ലാം അ​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി​യ​താ​യും എ​യ​ർ​വേ​സ് അ​ധി​കൃ​​ത​ർ പ​റ​ഞ്ഞു.

ജി​ദ്ദ​യി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​നും രാ​ത്രി പ​ത്തി​നും 11നു​മാ​യാ​ണ് ഒ​മാ​ൻ എ​യ​ർ വി​മാ​ന​ങ്ങ​ൾ പു​റ​പ്പെ​ട്ട​ത്. സൗ​ദി അ​റേ​ബ്യ​യി​ൽ ബാ​ക്കി​യു​ള്ള യാ​ത്ര​ക്കാ​രെ കു​വൈ​ത്ത് എ​യ​ർ​വേ​സ്​​ വി​മാ​നം ഉ​പ​യോ​ഗി​ച്ച്​ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 7.15ന്​ ​സ​ർ​വി​സ്​ ന​ട​ത്തി നാ​ട്ടി​​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​െ​ണ​ന്നും അ​ധി​കൃ​​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar
News Summary - qutar airways help travellers from saudi to reach doha
Next Story