ദോഹ : യൂത്ത് ഫോറം റയ്യാൻ മേഖല സംഘടിപ്പിച്ച ‘ഖുറയ്യാൻ 2018’ ഇൻറര്‍ യൂനിറ്റ് ഫുട്ബാൾ ടൂർണമെൻറിൽ മൈതർ യൂനിറ്റ് ചാമ്പ്യൻമാരായി. വക്റ ജമ്സ് അക്കാദമിയിൽ നടന്ന മത്സരങ്ങളുടെ ഫൈനലിൽ മഅ്മൂറയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ചാണ് ജേതാക്കളായത്.
മൂന്നാം സ്ഥാനക്കാർക്കുള്ള പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഇൻഡസ്‌ട്രിയൽ ഏരിയ ജേതാക്കളായി.മികച്ച കളിക്കാരനായി മൈതറിെൻറ സാബിത്തും ഗോൾകീപ്പറായി മഅമൂറയുടെ റഫീഖും തിരഞ്ഞെടുക്കപ്പെട്ടു.
യൂത്ത് ഫോറം വൈസ് പ്രസിഡൻറ് ഷബീറിൻറ കിക്കോഫോടെ ആരംഭിച്ച മത്സരങ്ങൾ രാത്രി എട്ടിന് സമ്മാനദാന ചടങ്ങുകളോടെയാണ് സമാപിച്ചത്. സമ്മാനദാന ചടങ്ങിൽ സി.ഐ.സി റയ്യാൻ മേഖല ജനറൽ സെക്രട്ടറി അഹ്മദ് ഷാഫി, വൈസ് പ്രസിഡൻറ് ഹമീദ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു. ഖത്തറിെൻറ വിവിധ മേഖലകളില്‍ സമാന മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് യൂത്ത് ഫോറം സ്പോർട്സ് സെക്രട്ടറി ഷഫീഖ് അലി അറിയിച്ചു. സമാപന ചടങ്ങിൽ യൂത്ത് ഫോറം റയ്യാന്‍ മേഖലാ വൈസ് പ്രസിഡൻറ് ഗഫൂർ, ജനറൽ സെക്രട്ടറി ഷെറിൻ, ഫിനാൻസ് സെക്രട്ടറി ജിഷിൻ, ജോയിൻറ് സെക്രട്ടറി യാസിർ എന്നിവർ സംബന്ധിച്ചു.