ഖുർആൻ പണ്ഡിതൻ നൗഷാദ് കാക്കവയൽ ദോഹയിൽ പ്രഭാഷണം നടത്തും
text_fieldsദോഹ: ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ നൗഷാദ് കാക്കവയൽ ഖത്തറിൽ നടക്കുന്ന ഇസ്ലാമിക പ്രഭാഷണ പരമ്പരയിൽ പങ്കെടുക്കുന്നു. ഖത്തർ ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ശൈഖ് അബ്ദുല്ല ബിൻ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടി സെപ്റ്റംബർ 19 മുതൽ 26 വരെ വിവിധ ദിവസങ്ങളിലായി നടക്കും.
പ്രഭാഷണ പരിപാടികളുടെ വിശദാംശങ്ങൾ: സെപ്റ്റംബർ 19: ‘ഖുർആൻ: ജീവിത മാർഗരേഖ’ എന്ന വിഷയത്തിൽ ദോഹയിലെ ശൈഖ് അബ്ദുല്ല ബിൻ സൈദ് ഓഡിറ്റോറിയത്തിൽ മഗ്രിബ് നമസ്കാരത്തിന് ശേഷം പ്രഭാഷണം നടത്തും. സെപ്റ്റംബർ 20ന് അൽ ഖോറിലെ ഉസ്മാൻ ബിൻ അഫ്ഫാൻ മസ്ജിദിൽ ഇശാ നമസ്കാരത്തിന് ശേഷം ‘ഖുർആൻ പഠനത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തിലും സെപ്റ്റംബർ 24ന് അൽ അസീസിയയിലെ മുഹമ്മദ് ബിൻ അബ്ദുൽ റഹീം ബിൻ അലി അൽ അൻസാരി മസ്ജിദിൽ ‘ഖുർആനിന്റെ മാധുര്യം’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തും.
സെപ്റ്റംബർ 25ന് അൽ വക്റയിലെ സുഹൈബ് അൽ റൂമി മസ്ജിദിൽ ‘തദബ്ബുറുൽ ഖുർആൻ’ എന്ന വിഷയത്തിലും സെപ്റ്റംബർ 26ന് ബിൻ മഹ്മൂദിലെ ഇസ്മായിൽ ബിൻ അലി അൽ ഇമാദി മസ്ജിദിൽ ജുമുഅ നമസ്കാരത്തിന് ശേഷം ‘ഖുർആനിക കുടുംബം’ എന്ന വിഷയത്തിലും അദ്ദേഹം ക്ലാസെടുക്കും. എല്ലാ പ്രഭാഷണങ്ങളിലും സ്ത്രീകൾക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി 74421250 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

