ആയിരങ്ങൾ സാക്ഷി; വെളിച്ചം സംഗമത്തിന് ഉജ്ജ്വല പരിസമാപ്തി
text_fields1.ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ നടന്ന വെളിച്ചം സംഗമത്തിൽ ഡോ. ഹുസൈൻ മടവൂർ മുഖ്യപ്രഭാഷണം നടത്തുന്നു, 2. വെളിച്ചം സംഗമത്തിന്റെ സദസ്സ്
ദോഹ: ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ നടന്ന വെളിച്ചം അഞ്ചാം ഖുർആൻ സംഗമം ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. അയ്യായിരത്തിലധികം ആളുകൾ പങ്കെടുത്ത പരിപാടിയിൽ ഖുർആൻ വാക്യങ്ങളുടെ മാസ്മരികത ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള പ്രഭാഷണങ്ങളും ക്വിസ്, ഖുർആൻ കർണിവലുകളും നടന്നു. മാനവരാശിയുടെ സമാധാനവും ഐക്യവുമാണ് ഖുർആനിന്റെ ലക്ഷ്യമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. ലോകം നേരിടുന്ന പ്രതിസന്ധികൾക്കും അസമാധാനത്തിനും പ്രായോഗികമായ പരിഹാരം മുന്നോട്ടുവെക്കുന്ന വേദഗ്രന്ഥമാണ് ഖുർആനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. അബ്ദുള്ള തിരൂർക്കാട് ഖുർആൻ പാരായണം നടത്തി. സ്വാഗതസംഘം ജനറൽ കൺവീനർ മുനീർ സലഫി സ്വാഗതം പറഞ്ഞു. സാലിം സെയ്ദ് അൽ മുഹന്നദി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ചീഫ് പാട്രൺ മുഹമ്മദ് ഈസ അധ്യക്ഷത വഹിച്ചു.
എൻ.വി. സക്കരിയ മൗലവി വെളിച്ചത്തെ പരിചയപ്പെടുത്തി സംസാരിച്ചു. അബ്ദുള്ള യൂസുഫ് അൽമുല്ല, ആസിം വെളിമണ്ണ, എ.പി. അബ്ദുസ്സമദ്, സുബൈർ വക്റ, ഇല്യാസ് മാസ്റ്റർ എന്നിവർ സംസാരിച്ചു. എം.എം. അക്ബർ, നസീർ മദനി, ഹനീഫ് കായക്കൊടി, എ.പി. ആസാദ്, ഉണ്ണി ഒളകര എന്നിവർ സന്നിഹിതരായി. അസറിനു ശേഷം നടന്ന സമാപന സെഷനിൽ അബ്ദുള്ള മുഹ്യിദ്ദീൻ ഖുർആൻ പാരായണം നടത്തി. ഇ.പി. അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. പ്രമുഖ വാഗ്മി അൻസാർ നന്മണ്ട മുഖ്യപ്രഭാഷണം നിർവഹിച്ചു. ശൈഖ് അബ്ദുള്ള ബിൻ സായിദ് ആൽ മഹ്മൂദ്, ഇസ്ലാമിക് സെന്റർ പ്രതിനിധി അഹ്മദ് അബ്ദുറഹീം അത്തഹാൻ, മൻസൂർ മഹ്ദി അൽ യാമി, ശൈഖ് അലാ എന്നിവർ സംസാരിച്ചു. ഡോ. അബ്ദുൽ അഹദ് മദനി സ്വാഗതവും ഷമീർ പി.കെ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

