വെളിച്ചം ഖുർആൻ സംഗമം ഇന്ന്
text_fieldsദോഹ: ജനകീയ ഖുർആൻ പഠന പദ്ധതിയായ വെളിച്ചത്തിന്റെ അഞ്ചാമത് സംഗമം വെള്ളിയാഴ്ച ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും. സമ്മേളനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഉച്ചക്ക് 12.30 മുതൽ തുടങ്ങുന്ന സംഗമത്തിൽ പ്രമുഖ വാഗ്മികളായ ഡോ. ഹുസൈൻ മടവൂർ, അൻസാർ നന്മണ്ട തുടങ്ങിയവർ മുഖ്യപ്രഭാഷണം നിർവഹിക്കും. ഖത്തറിലെ ഏറ്റവും വലിയ കൺവെൻഷൻ സെന്ററിൽ ആദ്യമായാണ് ഇത്രയും വിപുലമായ രീതിയിൽ മലയാളികളുടെ ഖുർആൻ സമ്മേളനം സംഘടിപ്പിക്കപ്പെടുന്നത്. സംഗമത്തിൽ പങ്കെടുക്കുന്നവരെ സ്വീകരിക്കാനും സഹായിക്കാനും സന്നദ്ധരായി വിവിധ വിങ്ങുകളിലായി 400 വളന്റിയർമാർ സുസജ്ജരാണെന്ന് ചെയർമാൻ ഡോ. അബ്ദുൽ അഹദ് മദനി അറിയിച്ചു.
വെള്ളിയാഴ്ച ജുമുഅ നമസ്കാര ശേഷമാണ് പരിപാടികൾ ആരംഭിക്കുന്നത്. സമ്മേളനത്തോടനുബന്ധിച്ച് നിർധനരായ നൂറുപേർക്ക് സൗജന്യമായി ഉംറ നിർവഹിക്കാൻ അവസരം നൽകുന്നുണ്ട്. ഖത്തറിൽ പത്തുവർഷമായി താമസിക്കുന്ന രണ്ടായിരം റിയാലിൽ താഴെ വരുമാനമുള്ള ഇതുവരെയും ഉംറ നിർവഹിക്കാൻ അവസരം ലഭിക്കാത്ത ആളുകളെയാണ് സൗജന്യ ഉംറക്ക് പരിഗണിക്കുക. ഇതിനായുള്ള അപേക്ഷ ഫോമുകൾ സംഗമവേദിയിൽ സ്വീകരിക്കും.
ഖത്തറിലെ പൊതുജനങ്ങൾക്കും കുട്ടികൾക്കുമായി നടത്തിയ ഖുർആൻ മുസാബക മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്യും. വെളിച്ചം ഖുർആൻ പഠനപദ്ധതിയുടെ നാലാം ഘട്ടത്തിന്റെ പ്രഖ്യാപനവും പുതിയ സ്റ്റഡി മെറ്റീരിയൽ പ്രകാശനവും നടക്കും. എൻ.വി. സക്കരിയ മൗലവി, മുഹമ്മദ് ഈസ, എ പി ആസാദ്, മുനീർ സലഫി, അക്ബർ കാസിം, ഇല്യാസ് മാസ്റ്റർ, ബഷീർ മൈ ബേക്, യു. ഹുസ്സൈൻ മുഹമ്മദ്, ജിപി കുഞ്ഞാലിക്കുട്ടി, സുബൈർ വക്റ, ഷമീർ പി.കെ, ജാസിം കുന്നോത്ത്, നജീബ് അബൂബക്കർ, മഹ്റൂഫ് മാട്ടൂൽ, നൗഷാദ് കരിപ്പ്, ഷമീർ ടികെ, റഈസ് അഹമദ്, മുഹമ്മദ് അനീസ്, അബ്ദുൽ വഹാബ്, സലാം ചീക്കോന്ന്, ഹനീഫ അയ്യപ്പള്ളി, ഇസ്മായിൽ വില്യാപ്പള്ളി, അബ്ദുല്ല ഹുസ്സൈൻ, ശരീഫ്, ഹാറൂൺ, ബഷീർ പി.വി, ഡോ. ഹാഷിയത്തുള്ള, മുഹമ്മദ് ലയിസ്, സൽമാൻ ഇസ്മായിൽ, റഫീക്ക് കാരാട്, അബ്ദുൽ ഹാദി, അജ്മൽ, മുൻദിർ, ഷാഫി, അഫ്സൽ, ആസിഫ്, നദീർ തുടങ്ങിയവരാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

