ഖുർആൻ പരീക്ഷ 28ന്
text_fieldsദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) ഖത്തർ റമദാനോടനുബന്ധിച്ച് നടത്തിയ ഖുർആൻ പഠനത്തിന്റെ ഭാഗമായുള്ള സൂറ: അൽ ഖമർ പരീക്ഷ ഏപ്രിൽ 28ന് ഒമ്പത് മണിക്ക് ഓൺലൈനായി നടക്കുമെന്ന് ഖുർആൻ സ്റ്റഡി സെൻറർ ഭാരവാഹികൾ അറിയിച്ചു.
പരീക്ഷയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ ആർക്കും പങ്കെടുക്കാം. തഫ്ഹീമുൽ ഖുർആൻ, ബഷീർ മുഹ് യുദ്ദീൻ റമദാനിൽ നടത്തിയ സൂറത്തിന്റെ 20 ക്ലാസുകൾ എന്നിവ ആസ്പദമാക്കിയായിരിക്കും പരീക്ഷ.
വിജയികൾക്ക് ആകർഷക സമ്മാനങ്ങൾ ഉണ്ടാകുമെന്നും സംഘാടകർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടാം: 55254825. പരീക്ഷ എഴുതാനുള്ള ലിങ്ക് https://tinyurl.com/qamarquiz.

