ഖുര്‍ആന്‍ മത്സര വിജയികളെ പ്രഖ്യാപിച്ചു
text_fieldsഡോ. നഫ്ല നസീറിൻ, സഹല, സിയാദ് അമ്പലങ്ങാടൻ, മുഹമ്മദ് ജാസിം ഹാറൂൺ
ദോഹ: റമദാനോടനുബന്ധിച്ച് യൂത്ത് ഫോറം തുമാമ സോൺ പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി നടത്തിയ ഖുര്‍ആന്‍ പഠന മത്സര വിജയികളെ പ്രഖ്യാപിച്ചു. യൂത്ത് ഫോറം അംഗങ്ങളില്‍നിന്നും മഅ്മൂറ യൂനിറ്റിലെ സിയാദ് അമ്പലങ്ങാടനും മുഹമ്മദ് ജാസിം ഹാറൂണും ഒന്നും രണ്ടും സ്ഥാനങ്ങള്‍ സ്വന്തമാക്കി. നു ഐജ യൂനിറ്റിലെ ഹബീബ് റഹ് മാനും ഇന്‍സാഫ് മുഹമ്മദും മൂന്നാം സമ്മാനം പങ്കുവെച്ചു. കുടുംബ വിഭാഗത്തിൽ ഡോ. നഫ്ല നസീറിനാണ് ഒന്നാം സ്ഥാനം. സഹല രണ്ടാം സ്ഥാനം നേടി. യൂത്ത് ഫോറം തുമാമ സോൺ പ്രസിഡന്റ് റഷാദ് മുബാറക് അമാനുല്ല, സോണൽ എക്സിക്യൂട്ടിവ് അംഗം അഫ്സൽ ഹുസൈൻ എന്നിവർ മത്സരങ്ങൾക്ക് നേതൃതം നൽകി.

