Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​താ​റ ഖു​ർ​ആ​ൻ...

ക​താ​റ ഖു​ർ​ആ​ൻ മ​ത്സ​രം: വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
competition
cancel
camera_alt

ക​താ​റ ഖു​ർ​ആ​ൻ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി

ദോ​ഹ: റ​മ​ദാ​നി​ലെ ആ​ദ്യ ദി​ന​ങ്ങ​ൾ മു​ത​ൽ ക​താ​റ ക​ൾ​ച​റ​ൽ വി​ല്ലേ​ജി​ൽ ന​ട​ന്ന 12ാമ​ത് ഖു​ർ​ആ​ൻ മ​നഃ​പാ​ഠ മ​ത്സ​രം പൂ​ർ​ത്തി​യാ​യി. വി​ശു​ദ്ധ ഖു​ർ​ആ​ൻ ശ്രു​തി​മ​ധു​ര​മാ​യ പാ​രാ​യ​ണ​ത്തി​ലൂ​ടെ ഹൃ​ദി​സ്ഥ​മാ​ക്കി​യ കു​രു​ന്നു​ക​ൾ മാ​റ്റു​ര​ച്ച മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ​യും പ്ര​ഖ്യാ​പി​ച്ചു.

അ​ബ്ദു​ല്ല അ​ബ്ദു​ൽ റ​ഹ്മാ​ൻ, ഹു​ദൈ​ഫ ഹ​സ​ൻ, മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, മ​ഹ്മൂ​ദ് അ​ൽ ക​സി​ൻ​ദ​ർ എ​ന്നി​വ​രാ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. ഹാ​ദി ഖാ​ലി​ദ്, ഉ​മ​ർ അ​ബ്ദു​ൽ റ​ഹ്മാ​ൻ ഹ​ദ്റാ​മി, മു​ഹ​മ്മ​ദ് യാ​സി​ർ, അ​ബ്ദു​ൽ അ​സീ​സ് മ​ക്കി എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

പെ​ൺ​കു​ട്ടി​ക​ളി​ൽ ഹാ​ജ​ർ സാ​രി, മ​റി​യം സാ​യി​ദ് ലൈ​ല നി​സാ​ർ എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​വും, ത​സ്നീം ഹി​ഷാം, സ​മി​അ അ​ക്ത​ർ, ഖ​ദീ​ജ ഇ​മാ​ദ് എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യാ​ണ് മ​ത്സ​രം പൂ​ർ​ത്തി​യാ​യ​ത്. ഖു​ർ​ആ​ൻ മ​നഃ​പാ​ഠ മ​ത്സ​ര​ത്തി​നൊ​പ്പം ഓ​രോ വ​ച​ന​ങ്ങ​ളു​ടെ​യും സാ​രം പ​ഠി​ക്കാ​നും നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചു​ള്ള പാ​രാ​യ​ണ​ത്തി​നു​മെ​ല്ലാം പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​താ​യി. മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്ത കു​ട്ടി​ക​ളെ ക​താ​റ പ​ള്ളി ഇ​മാം ശൈ​ഖ് മു​ഹ​മ്മ​ദ് മ​ക്കി അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quran competitioncompetition
News Summary - Quran Competition-Winners Announced
Next Story