ഖുർആൻ ആസ്വാദന സദസ്സ്
text_fieldsഖത്തർ ഇന്ത്യൻ ഇസ്ലാഹിസെന്റർ മദീന ഖലീഫ യൂനിറ്റ് സംഘടിപ്പിച്ച ഖുർആൻ ആസ്വാദന സദസ്സിൽനിന്ന്
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ മദീന ഖലീഫ യൂനിറ്റ് ആഭിമുഖ്യത്തിൽ ഖുർആൻ ആസ്വാദന സദസ്സ് സംഘടിപ്പിച്ചു. വിശുദ്ധ ഖുർആൻ ഇറങ്ങിയ മാസമായ റമദാനിൽ പരിശുദ്ധ ഗ്രന്ഥത്തിന്റെ മഹത്വവും മാനവ സമൂഹത്തിന് നൽകുന്ന മൂല്യബോധവും പകർന്ന് നൽകി, നിശ്ചിത ഭാഗങ്ങളുടെ പാരായണ ഭംഗിയും അർഥ ഗാംഭീര്യവും ഉൾക്കൊള്ളുന്നതായിരുന്നു ഖുർആൻ ആസ്വാദന സദസ്സ്. ജനറൽ സെക്രട്ടറി അലി ചാലിക്കര ഉദ്ഘാടനം ചെയ്തു. ഖാരിഅ് ഹാഫിദ് ഷഹീൻ ബിൻ ഹംസ, ഹാഫിദ് അബ്ദുല്ല മുഹിയുദ്ദീൻ, ഹാഫിദ് അമീർ ഷാജി, ഹാഫിദ് ഷജീഅ്, സഅദ് ഫാറൂഖി, നൈഫ അഫ്സൽ, ആയിഷ അസ്ലം, നൈഫ അഫ്സൽ, സഹർ ഷമീം, നിഹാൽ ഫാറൂഖി എന്നിവർ വ്യത്യസ്തമായ പാരായണ ശൈലി, ഖുർആൻ ആശയസംഗ്രഹം, ചരിത്ര ആഖ്യാനം, പ്രാപഞ്ചിക സത്യങ്ങൾ എന്നിവ ഉൾക്കൊള്ളിച്ച് സംവദിച്ചു. റിയാസ് വാണിമേൽ, അഫ്സൽ ഹുസൈൻ, അൻവർ മാട്ടൂൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

