ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ അവിസ്മരണീയമായ ജനകീയ പേരാട്ടമായിരുന്നു ക്വിറ്റ് ഇന്ത്യ സമരം -ഇന്‍കാസ് ഖത്തര്‍
text_fieldsദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ അവസാനത്തേതും ഏറ്റവും അവിസ്മരണീയമായ ജനകീയ സമരവുമായിരുന്ന ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന്റെ 83ാം വാര്‍ഷിക ദിനത്തില്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചര്‍ച്ച സദസ്സ് സംഘടിപ്പിച്ചു.ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ഇന്ത്യന്‍ ജനത നടത്തിയ ഐതിഹാസിക പോരട്ടങ്ങളുടെ വീരസ്മരണകള്‍ അയവിറക്കിയ ചര്‍ച്ച സദസ്സ് ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യം നേടിയെടുക്കാന്‍ നമ്മുടെ പൂര്‍വികര്‍ കാണിച്ച അതേ ഇച്ഛാശക്തിയോടെത്തന്നെ നമ്മുടെ സ്വാതന്ത്ര്യം നിലനിർത്താനുള്ള പോരാട്ടവും ജാഗ്രതയും ഓരോ ജനാധിപത്യ വിശ്വാസിയും തുടരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠന് വിഷയാവതരണം നടത്തി. ലോകത്തിനുതന്നെ മാതൃകയായ ജനാധിപത്യ മതേതര മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട ആധുനിക ഇന്ത്യ രൂപപ്പെട്ടത് സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രങ്ങളിലൂടെയാണെന്നും അന്നത്തെ ദേശീയസമര നായകരുടെ ദീര്‍ഘ വീക്ഷണവും നിശ്ചയദാര്‍ഢ്യവുമായിരുന്നു ഇതിന് പിന്നിലെന്നും അദ്ദേഹം സ്മരിച്ചു. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം സ്വാതന്ത്ര്യ സമരത്തിലെ ഐതിഹാസിക അധ്യായമാണെന്നും ബ്രിട്ടീഷുകാരുടെ ഇന്ത്യയിലെ നിലനിൽപുതന്നെ ചോദ്യംചെയ്യപ്പെടുകയും സ്വാതന്ത്ര്യത്തിലേക്കുള്ള വാതില്‍ തുറക്കുകയും ചെയ്തെന്നും അദ്ദേഹം സൂചിപ്പിച്ചു.
ബഷീര്‍ തുവാരിക്കല്‍ മോഡറേറ്ററായിരുന്നു. കെ.കെ ഉസ്മാന്, അബ്രഹാം കെ. ജോസഫ്, കെ.വി. ബോബന്, ഷിബു സുകുമാരന്‍, അശ്റഫ് നന്നം മുക്ക്, സി. താജുദ്ദീന്, ദീപക് സി.ജി, ശമീര്‍ പുന്നൂരാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഈപ്പന് തോമസ് സ്വാഗതവും ട്രഷറര്‍ വി.എസ്. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

