യമനിൽ ഖത്തർ സഹായത്താൽ ഖുബ്സ് നിർമാണത്തിന് സൗകര്യം
text_fieldsദോഹ: യമനിലെ നിലവിലെ സാഹചര്യത്തിൽ അവശ്യ സാധനങ്ങളുടെ ലഭ്യത കുറവ് പരിഹരിക്കുന്നതിെൻറ ഭാഗമായി ഖത്തറിെൻറ സഹായത്തോടെ ഖുബ്സ് നിർമാണത്തിന് സംവിധാനം ഒരുക്കുന്നു. യമനിെൻറ വിവിധ ഭാഗങ്ങളിൽ 14 ലക്ഷത്തിൽപരം ആളുകൾ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കാത്തിരിക്കുന്ന സാഹചര്യമാണ് ഉള്ളത്. ഇത് പരിഹരിക്കുന്നതിെൻറ ഭാഗമായാണ് വിവിധ പ്രദേശങ്ങളിൽ ഖുബ്സ് നിർമിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുന്നതെന്ന് ബന്ധെപ്പട്ടവർ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ രണ്ടിലൊരാൾക്ക് അവശ്യമായ ഭക്ഷണം ലഭ്യമാകുന്നില്ലെന്നാണ് അറിയുന്നത്. 2009ൽ ഖത്തറിൽ നിന്നുള്ള ഗുണകാംക്ഷിയും പ്രബോധകയുമായ ഫാത്വിമ അൽഅലിയുടെ ശ്രമ ഫലമായി സ്വൻആയിൽ നിർമിച്ച് നൽകിയ ഖുബ്സ് നിർമാണ യൂണിറ്റ് ദിനേനെ നൂറ് കണക്കിന് ദരിദ്രർക്കാണ് ഖുബ്സ് നിർമിച്ച് സൗജന്യമായി നൽകി വരുന്നത്. റാഫ് ചാരിറ്റബിൾ
സൊസൈറ്റി, ഖത്തർ ചാരിറ്റി, ഈദ് ചാരിറ്റി തുടങ്ങിയ സന്നദ്ധ സംഘടനകളുടെ മേൽ നോട്ടത്തിൽ യമനിലെ വിവിധ പ്രദേശങ്ങളിൽ ഇതിനകം നൂറ് കണക്കിന് ഖുബ്സ് നിർമാണ യൂണിറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. മാനുഷികമായ സഹായമാണിതെന്ന് യമനിലെ ചാരിറ്റി പ്രവർത്തകൻ അമീൻ ബജാഷ് വ്യക്തമാക്കി. വ്യക്തികളുടെ മേൽ നോട്ടത്തിൽ
നടക്കുന്നതിനേക്കാൾ കൃത്യമായും വ്യവസ്ഥാപിതമായും നടക്കുക ഇത്തരം ചാരിറ്റികളുടെ മേൽ നോട്ടത്തിൽ പ്രവർത്തിക്കുന്നവയാണെന്ന് ബജാഷ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.