Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവാക്​സിനെടുത്ത...

വാക്​സിനെടുത്ത ഇന്ത്യക്കാർക്ക്​ ക്വാറൻറീൻ ഇളവ്​

text_fields
bookmark_border
വാക്​സിനെടുത്ത ഇന്ത്യക്കാർക്ക്​ ക്വാറൻറീൻ ഇളവ്​
cancel

ദോഹ: ഇന്ത്യയിൽനിന്ന്​ വാക്​സിൻ എടുത്തുവരുന്നവർക്ക്​ ഖത്തറിൽ ക്വാറൻറീന്‍ ഒഴിവാക്കുന്നകാര്യത്തിൽ ഖത്തര്‍ അധികൃതരുമായി ചര്‍ച്ച നടത്തിവരുകയാണെന്ന്​ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ പറഞ്ഞു. ഖത്തറിലെ എംബസി അനുബന്ധസംഘടനകളുടെ പ്രതിനിധികളുടെ ഓണ്‍ലൈന്‍യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡിൻെറ രണ്ടാം തരംഗം വലിയ വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഖത്തര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഇപ്പോള്‍ ഇന്ത്യയിലെ സാഹചര്യത്തില്‍ മാറ്റമുണ്ട്​. ഖത്തറിലും കോവിഡ്​മുക്​തമാകുകയാണ്​. ഈ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് ക്വാറൻറീൻ ഇളവുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്​.

ഖത്തറും ഖത്തറിലെ ഇന്ത്യന്‍ പ്രവാസിസംഘടനകളും വലിയ കോവിഡ്​സഹായമാണ്​ ഇന്ത്യക്ക്​ നൽകിക്കൊണ്ടിരിക്കുന്നതെന്നും അംബാസഡര്‍ പറഞ്ഞു. ഐ.സി.ബി.എഫ് പ്രസിഡൻറ്​ സിയാദ് ഉസ്മാന്‍, ഐ.സി.സി പ്രസിഡൻറ്​ പി.എന്‍. ബാബുരാജൻ, ഐ.ബി.പി.സി ഭാരവാഹി അസീം അബ്ബാസ്, ഐ.എസ്​.സി വൈസ് പ്രസിഡൻറ്​ ഷെജി വലിയകത്ത് തുടങ്ങിയവര്‍ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QuarantineCovid vaccine
Next Story