ആതന്സിലേക്കും മൈകൊനോസിലേക്കും ക്വാറൻറീന് രഹിത അവധിക്കാലയാത്ര നടത്താം
text_fieldsഗ്രീക്ക് ദ്വീപായ മൈകൊനോസിെൻറ കാഴ്ച
ഖത്തര്‍ എയർവേസ് ഹോളിഡേയ്സ് പുതിയപാക്കേജ് പ്രഖ്യാപിച്ചു
ദോഹ: ഖത്തര്‍ എയർവേസിെൻറ അവധിക്കാല യാത്ര വിഭാഗമായ ഖത്തര്‍ എയർവേസ് ഹോളിഡേയ്സ് ആതന്സിലേക്കും ഗ്രീക്ക് ദ്വീപായ മൈകൊനോസിലേക്കും ക്വാറൻറീന് രഹിത അവധിക്കാല ഓഫര്‍ പ്രഖ്യാപിച്ചു. ഗ്രീസിലെ വേനല്‍ക്കാലം ആസ്വദിക്കാന്‍ അവസരം ലഭിക്കുന്ന ഈ പരിപാടി കോവിഡ് വാക്സിന് സ്വീകരിച്ച ഖത്തരി പൗരന്മാര്ക്കും താമസക്കാര്‍ക്കും ഉപയോഗിക്കാനാവും. ആതന്‍സിലെ വേനൽക്കാല അവധിദിനങ്ങള്‍ ചെലവഴിക്കാനും അതുല്യമായ പുരാവസ്തുക്കള്‍, മനോഹരമായ കേന്ദ്രങ്ങൾ, ബീച്ചുകള്‍ എന്നിവ സന്ദര്ശിക്കാനുമാവും.
മൂന്നു രാത്രികളാണ് ഖത്തര്‍ എയർവേസ് ഹോളിഡേയ്സ് വാഗ്ദാനം ചെയ്യുന്നത്. അതോടൊപ്പം പ്രഭാത ഭക്ഷണം, കാഴ്ചകള്‍ കാണാനും ഉല്ലാസത്തിനും പ്രാദേശിക സഹായം എന്നിവയും ഉള്‍പ്പെടും. മൈകൊനോസിൽ പട്ടികയിലുള്‍പ്പെടുത്തിയ നാല് ഹോട്ടലുകളില്‍ ഒന്ന് തെരഞ്ഞെടുക്കാവുന്നതാണ്.
കോവിഡ് വാക്സിന് സ്വീകരിച്ചവര്‍ക്ക് ക്വാറൻറീന് രഹിത അവധിക്കാല യാത്ര പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഖത്തര്‍ എയർവേസ് ചീഫ് എക്സിക്യൂട്ടിവ് അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു.
പ്രതിവാരം മൂന്നു വിമാന സർവിസുകള്‍ മൈകൊനോസിലേക്ക് പുനരാരംഭിക്കുന്നതില്‍ സന്തുഷ്ടരാണ്. കഴിഞ്ഞവര്‍ഷം ഈ റൂട്ട് താൽക്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. 2018 മുതല്‍ അവധിക്കാല യാത്രകള്‍ക്കായി തങ്ങളുടെ ഉപഭോക്താക്കള്‍ കൂടുതല്‍ പേര് ഇഷ്ടപ്പെട്ടിരുന്ന സ്ഥലമാണ് മൈകൊനോസെന്നും അദ്ദേഹം വിശദീകരിച്ചു. പാക്കേജിെൻറ വിശദാംശങ്ങൾ ഖത്തര്‍ എയർവേസ് ഹോളിഡേയ്സിെൻറ വെബ്സൈറ്റിൽ ഉണ്ട്. ഖത്തര്‍ എയർവേസിനെ മൈകൊനോസിലേക്ക് തിരികെ സ്വാഗതം ചെയ്യുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് ഗ്രീക്ക് ടൂറിസംമന്ത്രി ഹാരി തിയോഹാരിസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.