അഭയാർഥി കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകണം –ശൈഖ മൗസ
text_fieldsദോഹ: ആഭ്യന്തര സംഘർഷങ്ങളാലും മറ്റു കാരണത്താലും കുടിയൊഴിപ്പിക്കപ്പെടുകയും അഭയാർഥികളാക്ക പ്പെടുകയും ചെയ്ത കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്ക ണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ഖത്തർ ഫൗണ്ടേഷൻ, എജ്യുക്കേഷൻ എബോവ് ഓൾ ഫൗണ്ടേഷൻ(ഇ എഎ) എന്നിവയുടെ ചെയർപേഴ്സണായ ശൈഖ മൗസ ബിൻത് നാസർ ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്രസഭ അഭയാർഥി ഹൈക്കമ്മീഷനുമായി സഹകരിച്ച് ഇഎഎ സംഘടിപ്പിച്ച ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു ശൈഖ മൗസ. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്ന തിനായുള്ള സംരംഭത്തിെൻറ ഉപദേശക കൂടിയാണ് ശൈഖ മൗസ. ‘സുസ്ഥിരമായ ഭാവിക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം’ എന്ന തലക്കെട്ടിൽ ജനീവയിലെ യു എൻ ആസ്ഥാനത്ത് നടന്ന പരിപാടിയിൽ അഭയാർഥി ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി സംബന്ധിച്ചു. ശോഭനമായ ഭാവി പടുത്തുയ ർത്തുന്നതിന് അഭയാർഥികളായവർക്കും ആഭ്യന്തര സംഘർഷങ്ങളാൽ കുടിയൊഴിപ്പിക്കപ്പെട്ടവരുമായ കുട്ടിക ൾക്കും അടിസ്ഥാന വിദ്യാഭ്യാസം ലഭ്യമാക്കുന്നതും ചർച്ച നടന്നു. അഭയാർഥികളായവർക്കുള്ള വിദ്യാഭ്യാസമേഖലയിലെ പ്രതിബന്ധങ്ങൾ ശൈഖ ചൂണ്ടിക്കാട്ടി. കുട്ടികളുടെ വ ർത്തമാനവും ഭാവിയും സുരക്ഷിതമാക്കണമെങ്കിൽ അടിസ്ഥാന വിദ്യാഭ്യാസം കൂടിയേ തീരുകയുള്ളൂ. അഭയാ ർഥികളായവരുടെ തിരിച്ചറിയൽ പ്രക്രിയകളെ തടയുന്ന സ്ഥാപനങ്ങളുടെ മതിൽക്കെട്ടുകൾ നീക്കം ചെയ്യണ മെന്നും അവർ പറഞ്ഞു.
വിവിധ രാജ്യങ്ങളിലും മേഖലകളിലും സായുധമായ സംഘർഷങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടാകണമെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവ ർക്കെതിരെ യു എൻ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും അവർ ആവശ്യപ്പെട്ടു.
നേരത്തെ, യു എൻ അഭയാർഥി ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡിയുമായി ശൈഖ മൗസ കൂടിക്കാഴ്ച ന ടത്തി. കമ്മീഷനും ഇ എ എയും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്തു. 12 രാജ്യങ്ങളിലായി അഭയാർഥികൾക്കാവശ്യമായ വിദ്യാഭ്യാസം നൽകുന്നത് സംബന്ധിച്ച പദ്ധതികളും ഭാവി പ ദ്ധതികളും വിശകലനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
