തസ്ക്കരൻമാർ എത്തിച്ചേർന്ന നാടിെൻറ കഥ പറഞ്ഞ് ‘ഹട്ടാമല നാട്ടിനുമപ്പുറം’
text_fieldsദോഹ: കുവാഖിെൻറ പതിനേഴാം വാർഷികം പ്രമാണിച്ച് ‘സ്നേഹപൂർവം കണ്ണൂർ 2017’ പരിപാടിയുടെ ഭാഗമായി നടന്ന രംഗാവിഷ്ക്കാരം ‘ഹട്ടാമല നാട്ടിനുമപ്പുറം’ ഉജ്ജ്വലമായ അനുഭവമായി. ഒരു നാട്ടിലെ രണ്ടു കള്ളന്മാര്‍ പിടികൊടുക്കാതെ ഓടി രക്ഷപെടാന്‍ പുഴയില്‍ ചാടുന്നതും പിന്നീട് അവര്‍ വിചിത്രമായ ഒരു നാട്ടില്‍ എത്തിപ്പെടുന്നതുമാണ് രംഗാവിഷ്ക്കാരത്തിെൻറ ഇതിവൃത്തം.
മറ്റുള്ളവെൻറ സ്വത്ത് കൊള്ളയടിച്ച് പങ്കിെട്ടടുത്ത് ഭുജിച്ച് കഴിയുന്ന ആ രണ്ടുപേർക്കും വിത്യസ്തമായ അന്തരീക്ഷമായിരുന്നു ആ ഗ്രാമം നൽകിയത്.
അവിടെ അവര്‍ കാണുന്ന ലോകം സ്വപ്ന തുല്യമായിരുന്നു. സ്നേഹം മാത്രം കൈമുതലാക്കിയ ഒരു ജനത. അന്യം. പണം, കച്ചവടം, വെറുപ്പ്, കാപട്യം, ഇതൊന്നും ആ നാട്ടുകാരുടെ പെരുമാറ്റത്തിലോ വാക്കുകളിലോ ഇല്ല.
മനുഷ്യരെ സ്നേഹിക്കാന്‍ മാത്രം പഠിച്ചവര്‍ ഓരോരുത്തരും മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് അവിടെ ജീവിക്കുന്നത്. ആ നാട്ടുകാര്‍ക്ക് ഇവരെ രണ്ട് പേരെയും മുത്തശ്ശി കഥയിലെ ഹട്ടമാല ക്കാരായാണ് കണ്ടത്.
ഇങ്ങനെ ഹൃദ്യവും രസകരവുമായി ഏതാണ്ട് ഒന്നര മണിക്കൂര്‍ ഒരു രംഗവും ബോറടിപ്പിക്കാതെ ശരിക്കും ആസ്വാദ്യമാക്കിയാണ് ആവിഷ്ക്കാരം പൂർണ്ണമായത്.
രമേശൻ തെക്കടവൻ (കള്ളൻ മദനൻ) മനിഷ് സാരംഗി (കള്ളൻ രമണൻ) എന്നിവർ കാഴ്ച്ചവെച്ച അഭിനയ പാടവം തന്നെയായിരുന്നു കാണികളെ രസിപ്പിച്ച സുപ്രധാന ഘടകം. ദോഹയിലെ മലയാളി അരങ്ങുകൾക്ക് പിന്നിലെ തഴക്കം ചെന്ന സംവിധായകൻ ഗണേഷ് ബാബു തയ്യിൽ ആണ് ‘ഹട്ടാമല നാട്ടിനുമപ്പുറം’ അണിയിച്ചൊരുക്കിയത്.
അണിയറ പ്രവർത്തകരുടെ ഒരു വലിയ നിര തന്നെയുണ്ടായിരുന്നു ഇൗ കഠിനാദ്ധ്വാനത്തിന് പിന്നിൽ.
രതീഷ് മത്രാടൻ(പശ്ചാത്തല സംഗീതം), ആർട്ട് ഡിസൈൻ ചെയ്ത മുരളി .സി ,മനോജ്, സ്റ്റേജ് ഒരുക്കിയ ദിനേശൻ പലേരി ,വിനയൻ ബേപ്പൂർ. ചമയം ഒരുക്കിയ രഞ്ജിത്ത് ഗോപാൽ, സ്റ്റേജിെൻറ നിയന്ത്രണം നിർവ്വഹിച്ച ദിനേശൻ പലേരി , ഷം ജിത്ത്, ശരത്, രാഖി വിനോദ് (വസ്ത്രാലങ്കാരം), ദർശനാ രാജേഷ് (കോറിയോഗ്രാഫി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
