‘ഖലീഫ സ്റ്റേഡിയം’ മുഴുവൻ അറബികൾക്കും അഭിമാനിക്കാനുള്ളത്^ അറബ് ഫുട്ബോൾ യൂണിയൻ
text_fieldsദോഹ: 2022 ലോകകപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിനായുള്ള പ്രഥമ സ്റ്റേഡിയത്തിെൻറ ഉദ്ഘാടനത്തിൽ അറബ് ഫുട്ബോൾ അസോസിയേഷൻ യൂണിയൻ പ്രസിഡൻറ് സൽമാൻ ബിൻ ഖാലിദ് അൽ സഈദ് രാജകുമാരൻ അഭിനന്ദനമറിയിച്ചു.
ഖലീഫ രാജ്യാന്ത സ്റ്റേഡിയത്തിെൻറ ഉദ്ഘാടനത്തിൽ അദ്ദേഹം മുഴുവൻ അറബികൾക്കും അഭിനന്ദനമറിയിച്ചു. മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി സ്റ്റേഡിയങ്ങൾ കാണാൻ അവസരമുണ്ടായിട്ടുണ്ടെന്നും ലോകത്തിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്നാണ് ഖലീഫ സ്റ്റേഡിയമെന്നും ഖത്തറിെൻറ ലോകകപ്പ് ഫുട്ബോൾ ഒരുക്കങ്ങളിൽ മുഴുവൻ അറബികൾക്കും അഭിമാനിക്കാമെന്നും ഭാവിയിൽ ഖത്തറിന് എല്ലാ വിജയങ്ങളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പ് ഫുട്ബോളിനായി അഞ്ച് വർഷം ബാക്കിയിരിക്കെ അറബ് ലോകം മുഴുവനും യൂണിയനും ഈ മിഷൻ പൂർത്തീകരിക്കുന്നതിനായി ഖത്തറിന് പിന്നിൽ അണിനിരക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങൾക്ക് നന്ദി പറഞ്ഞ അദ്ദഹേം, കാണികളുടെ വർധിച്ച സാന്നിദ്ധ്യം ലോകകപ്പിെൻറ തയ്യാറെടുപ്പുകളുടെയും ഉന്നത നിലവാരത്തിലുള്ള സംഘാടനത്തെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.