അടുത്ത സീസണിലെ ലീഗ് കിരീടമാണ് ലക്ഷ്യം^ അൽ സദ്ദ് കോച്ച് ഫെരീറ
text_fieldsദോഹ: സീസണിൽ രണ്ട് പ്രധാനപ്പെട്ട കിരീടങ്ങളാണ് സദ്ദിെൻറ ഷോക്കേസിലെത്തിയതെന്നും ലീഗ് കിരീടം നേരിയ വ്യത്യാസത്തിനാണ് നഷ്ടപ്പെട്ടതെന്നും അടുത്ത സീസണിൽ ലീഗ് കിരീടമാണ് ലക്ഷ്യം വെക്കുന്നതെന്നും സദ്ദ് കോച്ച് പോർച്ചുഗീസുകാരൻ ജോസ്വാൾഡോ ഫെരീറ പറഞ്ഞു. രണ്ട് പോയൻറ് അകലത്തിൽ മാത്രമാണ് സ്റ്റാർസ് ലീഗ് കിരീടം നഷ്ടമായതെങ്കിലും അത് ഞങ്ങളെ സംബന്ധിച്ച് വലിയ കാര്യം തന്നെയാണെന്നും പുതിയ സീസണിൽ കിരീടം തിരികെ പിടിക്കുകയെന്ന ലക്ഷ്യം വെച്ചായിരിക്കും ടീം ഇറങ്ങുകയെന്നും ഏഷ്യൻ ചാമ്പ്യൻസ് ലീഗും മുന്നിലുള്ള കടമ്പയാണെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
അതേസമയം, അമീർ കപ്പ് ചാമ്പ്യൻമാരാകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ടീമിെൻറ കൂട്ടായ പ്രയത്നഫലമാണ് കിരീടനേട്ടമെന്നും അൽ സദ്ദ് ക്യാപ്റ്റനും സൂപ്പർ താരവുമായ സാവി ഹെർണാണ്ടസ് മത്സരശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ടീമിലെ ഓരോ കളിക്കാരനും ഫൈനലിലെ മികച്ച താരങ്ങളായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.