വ്യാജ ക്രഡിറ്റ് കാർഡ്: പ്രതികൾക്ക് അഞ്ച് വർഷം തടവ്
text_fieldsദോഹ: ആഗോള തലത്തിൽ കണ്ണികളുള്ള വ്യാജ ക്രഡിറ്റ് കാർഡ് കണ്ണിയിൽ പെട്ട പ്രതികൾക്ക് അഞ്ച് വർഷം വരെ തടവ് വിധിച്ച് കോടതി ഉത്തരവ്. വിവിധ ബാങ്കുകളുടെ ക്രഡിറ്റ് കാർഡുകൾ വ്യാജമായി തയ്യാറാക്കി പർച്ചേഴ്സ് നടത്തുന്നതിനിടെ പിടിക്കപ്പെട്ട പ്രതികൾക്ക് കഴിഞ്ഞ ദിവസമാണ് കോടതി ശക്ഷ വിധിച്ചത്. ഒന്നാം പ്രതിക്ക് അഞ്ച് വർഷം തടവും രണ്ടാം പ്രതിക്ക് മൂന്ന് വർഷം തടവുമാണ് ശിക്ഷ.
ശിക്ഷാ കാലാവധിക്ക് ശേഷം നാട് കടത്താനും വിധിയിൽ അനുശാസിക്കുന്നു. വിവിധ ബാങ്കുകളുടെ നൂറിൽപ്പരം ക്രഡിറ്റ് കാർഡുകളാണ് ഇവരിൽ നിന്ന് കണ്ടുകിട്ടിയത്. വലിയ വില വരുന്ന സ്വർണാഭരണങ്ങൾ, ഇലക്േട്രാണിക് സാധനങ്ങൾ എന്നിവ കാർഡുകൾ ഉപയോഗിച്ച് വാങ്ങുകയായിരുന്നു പതിവ്. കാർഡുകൾ മോഷ്ടിച്ചതിന് ശേഷം യ തട്ടിപ്പ് നടത്തി മറ്റ് രാജ്യങ്ങളിൽ പോയി പർച്ചേഴ്സ് നടത്തുകയായിരുന്നു ഇവരുടെ പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.