നമുക്കൊരുമിച്ചോടാം...ആരോഗ്യത്തിലേക്ക്
text_fieldsകായിക ഇനങ്ങൾക്ക് മാത്രമായി വർഷത്തിലൊരു ദിവസം പൂർണമായും മാറ്റിവെക്കുന്ന രാജ്യ മാണ് ഖത്തർ. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളെല്ലാം വളരെ ആഘോഷത്തോടെ പങ്കെടുക്കു കയും ചെയ്യാറുണ്ട്. എന്നാൽ, അതോടെ നമ്മുടെ എല്ലാ ആവേശവും കെട്ടടങ്ങിപ്പോകാറാണ് പതിവ്. വ ീണ്ടും ഗ്രൗണ്ടിലിറങ്ങാൻ, കായിക വിനോദങ്ങളിലേർപ്പെടാൻ അടുത്ത വർഷം കാത്തിരിക്കുന്ന വരാണ് പ്രവാസികളിൽ ഭൂരിപക്ഷവും. ഫലമോ ജീവിതശൈലി രോഗങ്ങളും സമ്മർദങ്ങൾക്കടിമപ് പെടുന്ന ജീവിതവും. ആഘോഷങ്ങളിൽ പങ്കെടുക്കാൻ മാത്രമാണ് നമുക്കെല്ലാം താൽപര്യം. അതിനൊപ്പം ലഭ്യമാകുന്ന ആരോഗ്യഗുണങ്ങളെ സൗകര്യത്തോടെ മറക്കാനാണ് നമുക്ക് ഇഷ്്ടവും. എന്നാൽ, കായികദിനത്തിനു ശേഷവും വ്യായാമ പരിപാടി തുടർന്നാൽ അതുവഴി ജീവിതത്തിലുടനീളം ആഘോഷം നിറക്കാമെന്ന് നമ്മിൽ എത്രപേർക്കറിയാം.
അത്തരത്തിൽ അത്യാഹ്ലാദത്തോടെ ജീവിക്കാനും ആഘോഷപൂർവം ദൈംദിന കാര്യങ്ങളിൽ ഇടപെടാനും പ്രവാസി ലോകത്തെ സജ്ജരാക്കാൻ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന വലിയൊരു ആഘോഷം തന്നെയാണ് ‘ഖത്തർ റൺ 2020’. കേവലം ഒരു ദിവസത്തേക്ക് മാത്രമല്ല, ജീവിതകാലം മുഴുവൻ ഉപകരിക്കുന്ന തരത്തിൽ ആരോഗ്യകരമായ ജീവിതശൈലി പടുത്തുയർത്താനുള്ള വലിയൊരു മാറ്റത്തിെൻറ ചെറിയൊരു തുടക്കമാണ് കായികലോകം ഉറ്റുനോക്കുന്ന ഖത്തറിൽ ഗൾഫ് മാധ്യമം ഒരുക്കുന്നത്.
ആരോഗ്യം നശിപ്പിക്കുന്ന ലഹരിയില്ല, ജീവിതംതന്നെയാണ് യഥാർഥ ലഹരിയെന്ന തിരിച്ചറിവുകൂടി പകരുന്നതാണ് ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് ചുവടുവെക്കാനാകുന്ന ഇൗ കായികോത്സവം. കുട്ടികളെന്നോ യുവാക്കളെന്നോ മധ്യവയസ്കരെന്നോ വേർതിരിവില്ലാതെ എല്ലാ വിഭാഗം ആളുകൾക്കും സന്തോഷത്തോടെ സംഘം ചേർന്ന് ഓടാനുള്ള സുവർണാവസരമാണ് ‘ഖത്തർ റൺ 2020’. കാത്തുനിൽക്കാൻ ഇനിയും സമയമില്ല. ഇപ്പോൾ തന്നെ ഒരു തീരുമാനമെടുക്കൂ... പുതിയ ജീവിതശൈലിയിലേക്ക് ഒരു ഓട്ടം വെച്ചുകൊടുക്കാം. പിടിവിടാത്ത രോഗങ്ങളും വിട്ടുമാറാത്ത സമ്മർദങ്ങളുമെല്ലാം നിങ്ങളുടെ പിന്നിൽ നിന്ന് കിതക്കുന്നത് കാണാം.
• കബീർ മുജിമുജിൽ
(അത്ലറ്റിക്സ് കോച്ച്)
പേര് രജിസ്റ്റർ ചെയ്യാൻ ഇനിയും വൈകല്ലേ
നാല് വയസ്സു മുതൽ 60 വയസ്സുവരെയുള്ള എല്ലാവർക്കും പങ്കെടുക്കാവുന്ന ജനകീയ കായിക പരിപാടിയാണ് ഗൾഫ് മാധ്യമം ‘ഖത്തർ റൺ 2020’. ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്ക് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.wanasatime.com/sports/qatarrun എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഓൺലൈനിലോ ‘ഗൾഫ് മാധ്യമം’ ദോഹ ഓഫിസിൽ നേരിട്ടോ രജിസ്റ്റർ ചെയ്യാം. ഓടുമ്പോൾ ധരിക്കാനുള്ള ടീഷർട്ടും മെഡലും പങ്കെടുക്കുന്നതിെൻറ ഫോട്ടോയുമുൾപ്പെടെ പങ്കെടുക്കുന്നവർക്കെല്ലാം ലഭിക്കും.
പ്രവാസികളുടെ പ്രിയ സ്പോർട്സ് ഇവൻറായ ‘ഖത്തർ റൺ 2020’ ഫെബ്രുവരി ഏഴിന് ദോഹ അൽബിദ പാർക്കിലാണ്. ‘ബ്രാഡ്മ’ ഗ്രൂപ് മുഖ്യപ്രായോജകരാകുന്ന പ്രവാസികളുടെ ഏറ്റവും വലിയ റൺ രാവിലെ ഏഴിന് തുടങ്ങും. വിവരങ്ങൾക്ക് 66742974, 55373946, 55200890 എന്ന നമ്പറുകളിൽ
ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
