സിറിയ അഭയാർഥികൾക്കായി ക്യു.ആർ.സി.എസ് തൊഴിൽപരിശീലനം
text_fieldsദോഹ: വടക്കൻ സിറിയയിലെ അലപ്പോ ഗവർണറേറ്റിൽ ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ (ക്യു.ആർ.സി.എസ്) തൊഴിലധിഷ്ഠിത പരിശീലനത്തിൽ പങ്കെടുത്ത ട്രെയിനികൾ സുരക്ഷിതവും തടസ്സമില്ലാത്തതുമായ ഗാർഹിക വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനായി ഹോം പവർ ബാങ്കുകൾ നിർമിച്ചു.
ഇടക്കിടെയുണ്ടാകുന്ന വൈദ്യുതി തടസ്സങ്ങൾമൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഹോം പവർ ബാങ്കുകളിലൂടെ സാധിക്കും. റഫ്രിജറേറ്ററുകൾ, വാഷിങ് മെഷീനുകൾ, ലൈറ്റുകൾ, ഫാനുകൾ തുടങ്ങിയ അടിസ്ഥാന ഗാർഹിക ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ഈ പ്രോട്ടോടൈപ് സഹായിക്കുമെന്ന് ക്യു.ആർ.സി.എസ് അറിയിച്ചു.
പലായനം ചെയ്യപ്പെട്ടവർക്കുള്ള ക്യു.ആർ.സി.എസിന്റെ ആൾട്ടർനേറ്റിവ് എനർജി പ്രഫഷൻസ് പദ്ധതിയുടെ ഭാഗമായുള്ള വൊക്കേഷനൽ ട്രെയിനിങ് സംരംഭത്തിൽ 300 പേർ ഗുണഭോക്താക്കളായി. കൂടാതെ അവരുടെ കുടുംബാംഗങ്ങളായ 1500 പേർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട 100 പരിശീലകരുടെ പങ്കാളിത്തത്തോടെ അടുത്ത മാസം മുതൽ വലിയതോതിൽ ഉപകരണങ്ങൾ നിർമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

