28 പുതിയ ശാഖകളുമായി ക്യൂ–പോസ്റ്റ്; 10 സ്മാർട്ട് ലോക്കറുകളും പദ്ധതിയിൽ
text_fieldsദോഹ: കൂടുതൽ ജനകീയമാക്കുന്നതിെൻറയും വികസിപ്പിക്കുന്നതിെൻറയും ഭാഗമായി ഖത്തർ പോസ്റ്റ് (ക്യൂ–പോസ്റ്റ്) രാജ്യത്തുടനീളം 28 പുതിയ ബ്രാഞ്ചുകൾ തുറക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നു. ജനവാസം കൂടുതലുള്ള പ്രദേശങ്ങളിൽ 10 സ്മാർട്ട് ലോക്കർ സംവിധാനവും ആരംഭിക്കാനുള്ള പദ്ധതി ക്യൂ–പോസ്റ്റിനുണ്ട്. ഇതോടൊപ്പം 40000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ പുതിയ സ്റ്റോറേജ് സൗകര്യം ഒരുക്കുന്നതിനുള്ള പണിപ്പുരയിലാണ് ഖത്തർ പോസ്റ്റൽ കമ്പനി. രേഖകൾ സൂക്ഷിച്ചുവെക്കുന്നതിനും മറ്റും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ഡിജിറ്റൽ മെയിൽ റൂം സൊലൂഷ്യൻ സേവനം ആരംഭിക്കാനും ഖത്തർ പോസ്റ്റിെൻറ ഭാവി പരിപാടികളിൽ പെടുന്നു.
ക്യൂ–കമ്പനികളുടെയും കോർപറ്റേറ്റ് സ്ഥാപനങ്ങളുടെയും സംയുക്ത ശിൽപശാലയിലാണ് ക്യൂ–പോസ്റ്റ് ഭാവി പദ്ധതികൾ വിശകലനം ചെയ്തത്. ഉപഭോക്താക്കൾക്ക് സേവനങ്ങൾ കൂടുതൽ സൗഹൃദപരമാക്കുന്നതിെൻറയും താമസക്കാർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധ്യമാക്കുന്നതിെൻറയും ഭാഗമായി ഡിജിറ്റൽ ടച്ച് പോയിൻറ്സ് എന്ന സംവിധാനം സ്ഥാപിക്കുമെന്നും കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ ക്യൂ–പോസ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.