കൂടുതൽ സൗകര്യങ്ങളുമായി ക്യു.എൻ.സി.സി വാക്സിൻ കേന്ദ്രം
text_fieldsഖത്തർ നാഷനൽ കൺവെൻഷൻ സെൻററിലെ(ക്യു.എൻ.സി. സി) കോവിഡ് വാക്സിനേഷൻ കേന്ദ്രം
ദോഹ: ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ (ക്യുഎൻ.സി.സി) കോവിഡ് വാക്സിൻ സ്വീകരിക്കാനെത്തുന്നവർക്ക് പൊതുജനാരോഗ്യ മന്ത്രാലയം കൂടുതൽ സൗകര്യങ്ങളേർപ്പെടുത്തി. ക്യു.എൻ.സി.സിയിലെ വാക്സിനേഷൻ കേന്ദ്രത്തിലേക്കുള്ള പ്രവേശനം, കാത്തിരിപ്പ് വിഭാഗങ്ങളിലാണ് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയതെന്ന് ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു.
ഇതുപ്രകാരം, താഴെ നിലയിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. ഇവിടെ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം കാത്തിരിപ്പ് കേന്ദ്രങ്ങൾ സജ്ജമാക്കുകയും ചെയ്തു. മുമ്പ് ആളുകൾ ക്യു.എൻ.സി.സി കെട്ടിടത്തിനു പുറത്ത് ക്യൂ നിൽക്കുകയാണ് െചയ്തിരുന്നത്. വേനൽ ആരംഭിച്ചതിനാൽ പുറത്ത് പൊള്ളുന്ന വെയിലിൽ കാത്തുനിൽക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുകയാണ് നിലവിൽ ചെയ്തിരിക്കുന്നത്. ഇതിനായി ക്യു.എൻ.സി.സിയിലെ വിശാലമായ പാർക്കിങ് കേന്ദ്രങ്ങളും ഉപയോഗപ്പെടുത്തുന്നു.പാരാമെഡിക്കൽ ടീമിെൻറ സുരക്ഷ മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. പ്രത്യേക എമർജൻസി എക്സിറ്റുകളും എയർകണ്ടീഷനിങ്, വെൻറിലേഷൻ സംവിധാനവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. കഫറ്റീരിയ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്ത് കോവിഡ് വാക്സിനേഷൻ കാമ്പയിൻ പുരോഗമിക്കുന്നു. നിലവിൽ ഖത്തറിെൻറ വിവിധ ഭാഗങ്ങളിലുള്ള 27 പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ക്യു.എൻ.സി.സി കേന്ദ്രത്തിലും ലുൈസലിലെയും വക്റ ജനൂബ് സ്റ്റേഡിയത്തിലെയും ഡ്രൈവ് ത്രൂ സെൻററുകളിലും വാക്സിൻ ലഭ്യമാണ്. ൈഡ്രവ് ത്രൂ കേന്ദ്രങ്ങളിൽ സെക്കൻഡ് ഡോസ് മാത്രമേ നൽകുന്നുള്ളൂ. ഫൈസർ, മൊഡേണ വാക്സിനുകളാണ് എല്ലാവർക്കും സൗജന്യമായി നൽകുന്നത്. ഫൈസർ ബയോൺടെക് വാക്സിെൻറ ഫലപ്രാപ്തി ആറ് മാസത്തിലധികം നിലനിൽക്കുന്നതായി പുതിയ റിപ്പോർട്ടുകൾ പറയുന്നുണ്ട്.
അമേരിക്കൻ കമ്പനിയായ ഫൈസറും ജർമൻ കമ്പനിയായ ബയോൺടെകും വികസിപ്പിച്ചെടുത്ത വാക്സിെൻറ രണ്ട് ഡോസും സ്വീകരിച്ചവരിൽ നടത്തിയ പഠനത്തിലാണ് വാക്സിെൻറ ശേഷി ആറു മാസത്തിനു ശേഷവും 91.3 ശതമാനത്തോളം നിലനിൽക്കുന്നതായി പറയുന്നത്. ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ 7 മുതൽ രാത്രി 10 വരെയാണ് കേന്ദ്രം പ്രവർത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

