ക്യു.എൻ.സി.സി വാക്സിനേഷൻ കേന്ദ്രം ഇനി രണ്ട് ഷിഫ്റ്റുകളിൽ
text_fieldsഖത്തർ നാഷനൽ കൺവെൻഷൻ സെൻററിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രം
ദോഹ: ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിലെ (ക്യു.എൻ.സി.സി) കോവിഡ് വാക്സിനേഷൻ കേന്ദ്രം ഇനി മുതൽ ദിനേന രണ്ട് ഷിഫ്റ്റുകളിലായാണ് പ്രവർത്തിക്കുകയെന്ന് അധികൃതർ അറിയിച്ചു. റമദാനോടനുബന്ധിച്ചാണ് പുതിയ ക്രമീകരണം. രാവിലെ എട്ടുമുതൽ വൈകീട്ട് നാലുവരെയായിരിക്കും ആദ്യഷിഫ്റ്റ്. വൈകീട്ട് മൂന്നുമണി വരെ എത്തുന്നവർക്കായിരിക്കും പ്രവേശനം. രണ്ടാമത്തെ ഷിഫ്റ്റ് വൈകീട്ട് ഏഴിന് തുടങ്ങി പുലർച്ച ഒരുമണിവരെയാണ്. രാത്രി 12 മണി വരെ എത്തുന്നവർക്കായിരിക്കും പ്രവേശനം.
ലുസൈലിലെയും അൽവക്റയിലെയും ൈഡ്രവ് ത്രൂ വാക്സിേനഷൻ കേന്ദ്രങ്ങൾ എല്ലാദിവസവും ഉച്ചക്ക് ഒരുമണി മുതൽ അർധരാത്രി 12 വരെ പ്രവർത്തിക്കും. രാത്രി 11 മണിക്ക് മുമ്പ് എത്തുന്നവർക്കായിരിക്കും പ്രവേശനം.
വാക്സിൻ സ്വീകരിക്കാനുള്ള മുൻഗണന പട്ടികയിൽ 35 വയസ്സുള്ളവരെയും ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം ഉൾ െപ്പടുത്തിയിട്ടുണ്ട്. വിവിധ ഭാഗങ്ങളിലുള്ള 27 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ക്യു.എൻ.സി.സി കേന്ദ്രത്തിലും ലുൈസലിലെയും വക്റ ജനൂബ് സ്റ്റേഡിയത്തിലെയും ഡ്രൈവ് ത്രൂ സെൻററുകളിലും വാക്സിൻ ലഭ്യമാണ്. ഇൻഡസ്ട്രിയൽ ഏരിയയിൽ പുതിയ വാക്സിേനഷൻ കേന്ദ്രം തുറന്നിട്ടുണ്ട്. ഇൻഡസ്ട്രിയൽ ഏരിയയിലെ മുൻ മെഡിക്കൽ കമീഷൻ കെട്ടിടത്തിലാണിത്.
നാലുഘട്ടമായി രാജ്യത്തെ എല്ലാവർക്കും വാക്സിൻ നൽകുകയാണ് ആരോഗ്യ മന്ത്രാലയത്തിെൻറ ലക്ഷ്യം. വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവരിൽ 98.4 ശതമാനം പേരും കോവിഡിൽനിന്ന് സുരക്ഷിതരാണെന്ന് അധികൃതർ പറയുന്നു. ജനസംഖ്യയിലെ ഭൂരിഭാഗം പേരും വാക്സിൻ സ്വീകരിക്കുന്നതോടുകൂടി സാധാരണജീവിതം കൈവരും. ഇതുവരെ ആകെ 1296520 ഡോസ് വാക്സിനാണ് നൽകിയിരിക്കുന്നത്. മുതിർന്നവരിലെ 36.9 ശതമാനം ആളുകളും ഒരു ഡോസ് വാക്സിനെങ്കിലും ഇതിനകം സ്വീകരിച്ചുകഴിഞ്ഞു.
ചട്ടലംഘനം: 263 പേർക്കെതിരെ നടപടി
ദോഹ: രാജ്യത്ത് നിലവിലുള്ള വിവിധ കോവിഡ് ചട്ടങ്ങൾ പാലിക്കാത്തവർക്കെതിരെയുള്ള നിയമനടപടി തുടരുന്നു. വിവിധയിടങ്ങളിൽ പരിശോധന കർശനമാണ്. കഴിഞ്ഞ ദിവസം 263 പേർക്കെതിരെ നടപടിയുണ്ടായി. പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കണമെന്നത് രാജ്യത്ത് നിർബന്ധമായിരിക്കേ നിയമം പാലിക്കാത്ത 256 പേർെക്കതിരെയാണ് നടപടിയെടുത്തത്. ഇവരെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറിയിട്ടുണ്ട്. കാറിൽ കൂടുതൽ പേർ യാത്ര ചെയ്തതിന് ഒരാൾക്കെതിരെയും നടപടിയുണ്ടായി. ഇഹ്തിറാസ് ആപ് ഇല്ലാത്തവർെക്കതിരെയും നടപടിയെടുക്കുന്നുണ്ട്.
മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ് അധികൃതർ നടപടി സ്വീകരിക്കുക. രണ്ട് ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്നുവർഷം വരെ തടവോ ആണ് ചുമത്തപ്പെടുക. നിലവിൽ കുറ്റക്കാർക്ക് 500 റിയാലും അതിന് മുകളിലുമാണ് മിക്കയിടത്തും പിഴ ചുമത്തുന്നത്. എന്നാൽ രണ്ടുലക്ഷം റിയാൽ വരെ പിഴകിട്ടാവുന്ന, സാംക്രമിക രോഗങ്ങൾ തടയൽ നിയമത്തിെൻറ പരിധിയിൽ വരുന്ന കുറ്റമാണിത്. ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാലുപേരിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ല. ഇത് ലംഘിച്ചാൽ ചുരുങ്ങിയ പിഴ ആയിരം റിയാലാണ്.
ആളുകൾ കൂടുതലായെത്തുന്ന ഇടങ്ങളിൽ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിനായി കാൽനടയായുള്ള പൊലീസ് പേട്രാളിങ്ങും നടത്തുന്നുണ്ട്. പൊലീസ് പരിശോധനയും പട്രോളിങ്ങും 24 മണിക്കൂറാക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയും പൊലീസ് നിരീക്ഷണം ശക്തമാണ്. ഇത്തരത്തിലുള്ള അഞ്ചുപേർക്കെതിരെ കഴിഞ്ഞ ദിവസം നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.
കോവിഡ്: ഒമ്പതുമരണം കൂടി; പുതിയ രോഗികൾ 819
ആകെ മരണം 400 ആയി
ദോഹ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒമ്പതുപേർ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ ഖത്തറിൽ മരിച്ചു. 42, 46, 49, 52, 61, 66, 72, 74, 89 വയസ്സുള്ളവരാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 400 ആയി. ബുധനാഴ്ച 819 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 602 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 217 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. രാജ്യത്ത് മഹാമാരിയുടെ രണ്ടാംവരവിെൻറ പ്രധാന കാരണം ക്വാറൻറീൻ ചട്ടങ്ങൾ ലംഘിച്ചതാണെന്ന് നേരത്തേതന്നെ അധികൃതർ പറഞ്ഞിരുന്നു.
757 പേരാണ് പുതുതായി രോഗമുക്തി നേടിയത്. നിലവിലുള്ള ആകെ രോഗികൾ 22592 ആണ്. ബുധനാഴ്ച 12817 പേരെയാണ് പരിശോധിച്ചത്. ആകെ 1854566 പേർക്ക് പരിശോധന നടത്തിയപ്പോൾ 199180 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 176188 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 1219 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 117 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണ വിഭാഗത്തിൽ 457 പേരുമുണ്ട്. ഇതിൽ 22 പേരെ കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രവേശിപ്പിച്ചതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.