Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘അബാക്കസ്’ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തവര്‍ക്ക് മന്ത്രാലയത്തിന്‍െറ ആദരം

text_fields
bookmark_border
‘അബാക്കസ്’ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തവര്‍ക്ക് മന്ത്രാലയത്തിന്‍െറ ആദരം
cancel

ദോഹ: ഗോവയില്‍ നടന്ന അന്താരാഷ്ട്ര അബാക്കസ് ചാമ്പ്യന്‍ഷിപ്പ് 2017ല്‍ മികച്ച പ്രകടനം പുറത്തെടുത്ത വിദ്യാര്‍ഥികളെ വിദ്യാഭ്യാസ ഉന്നത വിദ്യഭ്യാസ മന്ത്രാലയം ആദരിച്ചു. ഖത്തറിന്‍െറ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പ്രധാന മത്സരത്തില്‍ രാജ്യത്ത് നിന്നും പ്രതിനിധികള്‍ പങ്കെടുക്കുന്നതെന്നും ഭാവിയില്‍ വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ ഇത് പ്രചോദമേകുമെന്നും ചടങ്ങില്‍ സംസാരിക്കവേ വിദ്യാഭ്യാസ മന്ത്രാലയ പ്രതിനിധി ഫൗസിയ അല്‍ഖാതിര്‍ വ്യക്തമാക്കി. പങ്കെടുത്തവര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും കൂടുതല്‍ വിജയത്തിലേക്ക് മുന്നേറാന്‍ ആശംസകള്‍പ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞു.  
ലോക അബാക്കസ് റിസര്‍ച്ച് ഫൗണ്ടേഷന്‍െറ സഹകരണത്തോടെ മാക്സ്മൈന്‍ഡ് അക്കാദമിയാണ് അന്താരാഷ്ട്ര അബാക്കസ് കോംപിറ്റീഷന്‍ 2017 സംഘടിപ്പിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - QNA_Fawziya_Khater_
Next Story