ക്യു.കെ.ഐ.സി റമദാൻ മത്സരങ്ങൾ: വിജയികളെ പ്രഖ്യാപിച്ചു
text_fieldsക്യു.കെ.ഐ.സി റമദാൻ ക്വിസ് വിജയികൾക്കുള്ള സമ്മാനദാനം ഉസ്മാൻ വിളയൂർ നിർവ്വഹിക്കുന്നു
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ റമദാനിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ക്യു.എച്ച്.എൽ.എസ് വിങ് സംഘടിപ്പിച്ച റമദാൻ ക്വിസിൽ നജ്ഫ നൗഷാദ് ഒന്നാം സ്ഥാനവും, ഹിന ആഷിഫ്, മുഹമ്മദ് ശരീഫ് എൻ.കെ എന്നിവർ രണ്ടാം സ്ഥാനവും, നജ്മുദ്ദീൻ കെ.ടി മൂന്നാം സ്ഥാനവും നേടി. പരിശുദ്ധ റമദാൻ മാസത്തിൽ 20 ദിവസങ്ങളിലായി പീസ് റേഡിയോ പ്രോഗ്രാമുകളും ക്യു.കെ.ഐ.സി.ക്യു -ടോക് റമദാൻ മൊഴികളും അടിസ്ഥാനമാക്കിയാണ് മത്സരം സംഘടിപ്പിച്ചത്.
എജുക്കേഷൻ വിങ്ങിനു കീഴിൽ അൽമനാർ മദ്റസ വിദ്യാർഥികൾക്കായി നടത്തിയ ‘തൻസീൽ’ റമദാൻ ക്വിസിൽ സീനിയർ വിഭാഗത്തിൽ മുഹമ്മദ് ഇഹാൻ (എട്ടാം ക്ലാസ്) ഒന്നാം സ്ഥാനവും, ഫാത്വിമത്തു സുഹറ (ഏഴാം ക്ലാസ്) രണ്ടാം സ്ഥാനവും, ഹിന ആഷിഫ് (എട്ടാം ക്ലാസ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ ഇഹാൻ അബ്ദുൽ വഹാബ്, മുഹമ്മദ് സഈം, ത്വൽഹ അബ്ദുല്ലത്തീഫ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി.
വിജയികളെ ക്യു.കെ.ഐ.സി പ്രസിഡന്റ് കെ.ടി. ഫൈസൽ സലഫി, ജന. സെക്രട്ടറി മുജീബ് റഹ്മാൻ മിശ്കാത്തി, അൽമനാർ മദ്റസ വൈസ് പ്രിൻസിപ്പൽ സ്വലാഹുദ്ദീൻ സ്വലാഹി, ക്യു.എച്ച്.എൽ. എസ് കൺവീനർ മുഹമ്മദ് അബ്ദുൽ അസീസ്, എജുക്കേഷൻ വിങ് കൺവീനർ ശബീറലി അത്തോളി എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

