Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅവരും നമുക്കൊപ്പം...

അവരും നമുക്കൊപ്പം നടക്കട്ടെ...

text_fields
bookmark_border
അവരും നമുക്കൊപ്പം നടക്കട്ടെ...
cancel
camera_alt

ഖ്വിഷ്​ വാക്കത്തോണിൽ പ​ങ്കെടുത്ത കുട്ടികളും രക്ഷിതാക്കളും സംഘാടകരും

Listen to this Article

ദോഹ: കൈകൾ ചേർത്ത്​ പിടിച്ചും, പരസ്പരം പ്രോത്സാഹിപ്പിച്ചും, കൈയടിച്ചും അവർ ഒന്നിച്ച്​ നടന്നു നീങ്ങി. ഓട്ടിസം ബാധിച്ച കുരുന്നുകളും അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക്​ എത്തിക്കുന്നതിനായി പ്രവർത്തിക്കുന്നവരും, രക്ഷിതാക്കളും അധ്യാപകരുമെല്ലാം ഒരേ ആവേശത്തോടെ 'വാക്കത്തോണിൽ' പങ്കാളികളായി.

ഓട്ടിസം ബാധിച്ചവരെയും നമ്മളിൽ ഒരാളായി കാണാനുള്ള സന്ദേശം പകർന്നു നൽകി ഖത്തർ ഇൻസ്റ്റിറ്റ്യൂട്ട്​ ഫോർ സ്പീച്ച്​ ആൻഡ്​ ഹിയറിങ്​ (ഖ്വിഷ്​) നേതൃത്വത്തിൽ സംഘടിപ്പിച്ച വാക്കത്തോണായിരുന്നു ​സ്വദേശികളും വിദേശികളും ഉൾപ്പെടെ എല്ലാ വിഭാഗക്കാരുടെയും പങ്കാളിത്തംകൊണ്ട്​ ശ്രദ്ധേയമായത്​. ലോക ഓട്ടിസം ബോധവൽകരണ മാസ​ത്തോടനുബന്ധിച്ചായിരുന്നു വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ജീവനക്കാരും ഉൾപ്പെടെ എല്ലാവരും അണിനിരന്ന വാകത്തോൺ അൽബിദ്ദ പാർക്കിൽ സംഘടിപ്പിച്ചത്​.




ഓട്ടിസം എന്ന അവസ്ഥയെ കുറിച്ച്​ പൊതുജനങ്ങൾക്ക്​ അവബോധം നൽകുന്നതിനും, സമൂഹത്തിന്‍റെ തെറ്റായ ധാരണകൾ മാറ്റുന്നതിനുമായാണ്​ 'ഖ്വിഷ്​' നേതൃത്വത്തിൽ എല്ലാവർഷവും വാക്കത്തോൺ നടത്തുന്നത്. 200 ഓളം പേർ പരിപാടിയിൽ പങ്കാളികളായി.

2017ലായിരുന്നു ബഹുജന പങ്കാളിത്തത്തോടെ ഓട്ടിസം വാക്കത്തോൺ ആരംഭിക്കുന്നത്​. 2018, 2019 വർഷങ്ങളിൽ വലിയ സ്വീകാര്യതനേടിയ പരിപാടിക, ശേഷം, കോവിഡിനെ തുടർന്ന്​ രണ്ടു വർഷങ്ങളിൽ മുടങ്ങി. രോഗവ്യാപന ഭീതി ഒഴിവായ സാഹചര്യത്തിലാണ്​ ഇക്കുറി വർധിച്ച ആവേശത്തേടെ ഇഫ്താർ സംഗമം കൂടിയാക്കി മാറ്റിയത്​. ഖത്തരികളും യൂറോപ്പ്​, ഏഷ്യൻ വംശജരും ഉൾപ്പെടെയുള്ള എല്ലാ വിഭാഗക്കാരും പ​ങ്കെടുത്തു.

ഖ്വിഷ്​ ഗ്രൂപ്പ്​ ബോർഡ്​ ഓഫ്​ ഡയറക്ടർ നിയാസ്​ കാവുങ്ങൽ, സമീർ അബ്​ദുല്ല, ഡോ. മുനീർ അലി, മുഹമ്മദ്​ മിയാൻദാദ്​ എന്നിവർ വാക്കത്തോൺ ഉദ്​ഘാടനം ചെയ്തു. ക്ലിനിക്കൽ ഡയറക്ടറായ സതീശ്​ ശേഖർ, സീനിയർ സൈക്കോളജിസ്റ്റായ താരിഖ്​ മസൂദ്​ എന്നിവർ ബോധവൽകരണ പ്രഭാഷണം നടത്തി.

'രക്ഷിതാക്കളിലും പൊതു സമൂഹത്തിലും ഓട്ടിസത്തെ കുറിച്ചുള്ള അവബോധനം നൽകുന്നതിനും, രോഗബാധിതരായ കുട്ടികളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക്​ എത്തിക്കുന്നതിനുമായാണ്​ ഇത്തരമൊരു വാക്കത്തോണും സംഘടിപ്പിക്കുന്നതെന്ന്​ ഖ്വിഷ്​ ക്ലിനിക്കൽ ഡയറക്ടർ സതീശ്​ ശേഖർ പറഞ്ഞു.

35ഓളം ക്ലിനിക്കൽ സ്റ്റാഫുമായാണ്​ ഖ്വിഷ്​ പ്രവർത്തിക്കുന്നത്​. സൈക്കോളജിസ്റ്റ്​, സ്​പെഷ്യൽ എജ്യൂക്കേറ്റേഴ്​സ്​, ഒക്കുപേഷൻ തെറാപിസ്റ്റ്​, ഓഡിയോളജിസ്റ്റ്​, സ്​പീച്ച്​ ലാംഗ്വേജ്​ പാതോളജിസ്റ്റ്​ തുടങ്ങി വിദഗ്​ധരായ അധ്യാപകരുടെ നേതൃത്വത്തിലാണ്​ പ്രവർത്തിക്കുന്നത്​. 80ഓളം വിദ്യാർഥികൾ വിവിധ ​സെന്‍ററുകളായി പരിശീലിക്കുന്നുവെന്നും ഗ്രൂപ്പ്​ ബോർഡ്​ ഓഫ്​ ഡയറക്ടർ നിയാസ്​ കാവുങ്ങൽ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AutismWalkathonQatarQISH
News Summary - QISH organises 'Autism Walkathon
Next Story