ക്യു.ഐ.പി.എ 'ശ്രാവണം -2026' ഓണാഘോഷം
text_fieldsഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച 'ശ്രാവണം -2026' ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തവർ
ദോഹ: ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ (ക്യു.ഐ.പി.എ) സംഘടിപ്പിച്ച 'ശ്രാവണം -2026: 3.0' ഓണാഘോഷം വർണ്ണാഭമായ പരിപാടികളോടെ വുകൈർ ഡി.പി.എസ് മൊണാർക്ക് സ്കൂൾ ഹാളിൽ നടന്നു. വിവിധ ഇന്ത്യൻ പ്രവാസി സമൂഹത്തിൽനിന്നുള്ളവർ പങ്കെടുത്ത പരിപാടി പ്രവാസി കൂട്ടായ്മയുടെ മാതൃകയായി. ജനറൽ സെക്രട്ടറി നിഷാദ് ഹസ്സൻകുട്ടിയുടെ പിതാവ് ചടങ്ങിന് തിരിതെളിച്ച് ഉദ്ഘാടനം നിർവഹിച്ചു.
അസോസിയേഷൻ അഡ്വൈസറി ചെയർമാൻ ജോപ്പച്ചൻ തെക്കേകൂറ്റ്, പ്രസിഡന്റ് സന്തോഷ് കണ്ണംപറമ്പിൽ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. പ്രോഗ്രാം കോഓഡിനേറ്റർ ലജീഷ് പരിപാടികൾ നിയന്ത്രിച്ചു. ആർ.ജെ. അരുൺ പിള്ള ആയിരുന്നു അവതാരകൻ. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മഹാബലിയെയും വിശിഷ്ടാതിഥികളെയും വേദിയിലേക്ക് സ്വീകരിച്ചു.
നാല് ടീമുകളായി വാശിയേറിയ മത്സരങ്ങൾ നടന്നു. നിഷാദ് നയിച്ച കോർ കൊമ്പൻസ്, രാജേഷ് നേതൃത്വം നൽകിയ റയ്യാൻ രാജാക്കന്മാർ, സിജിന്റെ ക്യാപ്റ്റൻസിയിലുള്ള ദോഹ പടക്കുതിരകൾ, റോയ് നയിച്ച വക്റ പടയാളികൾ എന്നീ ടീമുകൾ മാറ്റുരച്ചു. മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ടീമുകൾക്ക് സമ്മാനങ്ങൾ കൈമാറി. പൂക്കള മത്സരത്തിൽ 'ദോഹ പടക്കുതിരകൾ' ഒന്നാം സ്ഥാനവും 'കോർ കൊമ്പൻസ്' രണ്ടാം സ്ഥാനവും നേടി. റോഷ്നി ടീച്ചർ, ശ്രീകുമാർ, സലീഷ് എന്നിവരായിരുന്നു വിധികർത്താക്കൾ.
ആവേശകരമായ വടംവലി മത്സരത്തിന് എൽദോ ഷാജു റഫറിയായി സേവനമനുഷ്ഠിച്ചു. വടംവലി മത്സരങ്ങൾക്ക് നിഷാദ്, സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. ക്യു.ഐ.പി.എ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ കൈകൊട്ടിക്കളിയും മെഗാ തിരുവാതിരയും സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റി. സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉൾപ്പെടെയുള്ളവർക്കായി വിവിധ ഓണക്കളികളും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

