ഖ്വിഫ് ഫുട്ബാൾ: തൃശൂരിന് കിരീടം
text_fieldsദോഹ: വെസ്റ്റേണ്‍ യൂണിയന് സിറ്റി എക്സ്ചേഞ്ച് പതിനൊന്നാമത് ഖ്വിഫ് ഇന്ത്യന്‍ ഫുട്ബാള്‍ ടൂര്‍ണ്ണമെൻറ് സമാപിച്ചു. അല്‍ അറബ് സ്റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മലപ്പുറം കെ.എം.സി.സി.യെ പരാജയപ്പെടുത്തിയാണ് തൃശൂര്‍ ജില്ലാ സൗഹൃദവേദി കിരീടം ചൂടിയത്. മൂന്നുതലമുറയിലെ കായിക പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു. 110 തവണ ഖത്തറിന് വേണ്ടി ജേഴ്സിയണിഞ്ഞ ഇൻറര്‍നാഷണല്‍ ഫുട്ബാള്‍ താരവും ഏറ്റവും കൂടുതല്‍ രാ ജ്യത്തിന്നു വേണ്ടി കളിച്ച രണ്ടാമത്തെ താരവുമായ ആദില്‍ ഖമീസ്, നിരവധി അന്താരാഷ്ട്ര ട്രാക്ക് മല്‍സരങ്ങ ളില്‍ സ്വണ്ണം നേടിയ ഇപ്പോള്‍ ഖത്തര്‍ ഒളിമ്പിക്ക് കമ്മിറ്റി അസി. ജനറല്‍ സെക്രട്ടറി തലാല്‍ മന്‍സൂര്‍, മുന്‍ ഇന്ത്യന്‍ ജൂനിയര്‍ താരം ജംഷീദിെൻറ മകൻ തഹ്സീന് മുഹമ്മദ് ജംഷീദ് എന്നിവരെയും ആദരിച്ചു.
ഖ്വിഫ് പ്രസിഡൻറ് കെ. മുഹമ്മദ് ഈസയുടെ അധ്യക്ഷതയില്‍ സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ. ശറഫ് പി. ഹമീദ് ഉദ്ഘാ ടനം ചെയ്തു. ശാന്തിനികേതന്‍ സ്കൂള്‍ ബാൻറ് ടീമിെൻറ അകമ്പടിയോടെ പ്രമുഖ വ്യക്തിത്വങ്ങള്‍ കാണികളെ അഭിവാദ്യം ചെയ്തു. ടൂര്‍ണ്ണമെൻറിലെ മികച്ച കളിക്കാരനായി തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ സതീഷ്, ഗോള്‍കീപ്പറായി കെ.എം.സി.സി. പാലക്കാടിെൻറ ബാസിത്, ടോപ് സ്കോറർ തൃശൂരിെൻറ മൗസഫ് എന്നി വര്‍ക്കുള്ള സ്വര്‍ണനാണയം സന്തോഷ് കുമാര്‍ സമ്മാനിച്ചു. ഫെയര്‍ പ്ലേ ട്രോഫി കെ.എം.സി.സി. കോഴിക്കോട് സ്വന്തമാക്കി. വിജയികളായ തൃശൂര്‍ ജില്ലാ സൗഹൃദവേദിക്കുള്ള ട്രോഫി ഷറഫ് പി.ഹമീദും കെ. മുഹമ്മദ് ഈസയും ചേര്‍ന്നു നല്കി. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി ജനറല്‍ സെക്രട്ടറി പി.കെ. ഹൈദരലി, വൈസ് പ്രസിഡൻറുമാരായ സുഹൈല്‍ ശാന്തപുരം, നിസ്താര്‍ പട്ടേല്‍, വി.എം.ഹംസ എന്നിവര്‍ നല്കി.
ഹുസയിന്‍ കടന്നമണ്ണ, അഡ്വ. മു ഹമ്മദ് ഇഖ്്ബാല്‍, അബ്ദുല്‍ അസീസ് ഹൈദര്‍, ഷമീന്‍, മുഹ്സിന്, റഹീം എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. സിറ്റി എക്സ്ചേഞ്ച് സ്പോണ്സര് ചെയ്ത കാണികള്‍ക്കുള്ള സമ്മാനങ്ങള്‍ ഷാനിബിെൻറ നേതൃത്വത്തില്‍ വി തരണം ചെയ്തു. കാരാട്ട് റസാഖ് എം.എൽ.എ കാണികളെ അഭിവാദ്യം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
