Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപുതുസൗകര്യവുമായി...

പുതുസൗകര്യവുമായി ക്യു.ഐ.ബി ആപ്​: ഇന്ത്യയിലേക്ക് നേരിട്ട്​ അതിവേഗം പണമയക്കാം

text_fields
bookmark_border
പുതുസൗകര്യവുമായി ക്യു.ഐ.ബി ആപ്​: ഇന്ത്യയിലേക്ക് നേരിട്ട്​ അതിവേഗം പണമയക്കാം
cancel

ദോ​ഹ: ക്യു.​ഐ.​ബി (ഖ​ത്ത​ർ ഇ​സ്​​ലാ​മി​ക് ബാ​ങ്ക്)​യു​ടെ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക് നേ​രി​ട്ട് പ​ണ​മ​യ​ക്കാ​നു​ള്ള സൗ​ക​ര്യം ആ​രം​ഭി​ച്ച​താ​യി ബാ​ങ്ക് അ​റി​യി​ച്ചു. മൊ​ബൈ​ൽ ആ​പ്പി​ലെ ഡ​യ​റ​ക്ട് റെ​മി​റ്റ് സേ​വ​നം വ​ഴി​യാ​ണ് ഇ​ന്ത്യ​യി​ലെ ബാ​ങ്കു​ക​ളി​ലേ​ക്ക് നേ​രി​ട്ട് അ​തി​വേ​ഗം പ​ണ​മ​യ​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വേ​ഗ​വും വി​ശ്വാ​സ്യ​ത​യു​മു​ള്ള സേ​വ​ന​ങ്ങ​ൾ ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്കെ​ത്തി​ക്കു​ക​യെ​ന്ന ക്യു.​ഐ.​ബി​യു​ടെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ സേ​വ​നം.

ഡി​സം​ബ​ർ അ​വ​സാ​നം വ​രെ ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും 24 മ​ണി​ക്കൂ​റും സേ​വ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. പു​തി​യ ഡ​യ​റ​ക്ട് റെ​മി​റ്റ് സേ​വ​ന​ത്തി​ലൂ​ടെ ക്യു.​ഐ.​ബി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​ണ​മ​യ​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം വ​ള​രെ ല​ളി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ല​ളി​ത​മാ​യും വ​ർ​ധി​ച്ച സു​ര​ക്ഷ​യോ​ടെ​യും ഒ​രു മി​നി​റ്റി​നു​ള്ളി​ൽ ഇ​ന്ത്യ​യി​ലേ​ക്ക് പ​ണ​മ​യ​ക്കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും ക്യു.​ഐ.​ബി വ്യ​ക്​​ത​മാ​ക്കു​ന്നു.

ഇ​ന്ത്യ​യി​ലെ മു​ൻ​നി​ര ബാ​ങ്കു​ക​ളി​ലൊ​ന്നാ​യ എ​ച്ച്.​ഡി.​എ​ഫ്.​സി​യു​മാ​യി ചേ​ർ​ന്നാ​ണ് ക്യു.​ഐ.​ബി സേ​വ​നം. ഇ​തി​ലൂ​ടെ ഇ​ന്ത്യ​യി​ലെ ഐ.​എം.​പി.​എ​സ്, എ​ൻ.​ഇ.​എ​ഫ്.​ടി പെ​യ്മെൻറ് സ​ർ​വി​സു​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടാ​നും ക്യു.​ഐ.​ബി​ക്ക് സാ​ധി​ക്കും. ഐ.​എം.​പി.​എ​സ്, എ​ൻ.​ഇ.​എ​ഫ്.​ടി സൗ​ക​ര്യ​മു​ള്ള ഏ​ത് ബാ​ങ്കി​ലേ​ക്കും നി​മി​ഷ നേ​ര​ങ്ങ​ൾ​ക്കു​ള്ളി​ൽ പ​ണ​മ​യ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന​താ​ണ് സ​വി​ശേ​ഷ​ത.

പ​ണ​മ​യ​ക്കു​ന്ന​വ​ർ​ക്ക് ഇ​ട​പാ​ടു​ക​ൾ ട്രാ​ക്ക് ചെ​യ്യാ​നും പു​തു​ക്കി​യ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നും ക​ഴി​യും. എ.​ടി.​എം അ​ല്ലെ​ങ്കി​ൽ ഡെ​ബി​റ്റ് കാ​ർ​ഡ് ന​മ്പ​റും ര​ഹ​സ്യ പി​ൻ ന​മ്പ​റും ഉ​പ​യോ​ഗി​ച്ച് എ​ളു​പ്പ​ത്തി​ൽ ആ​പ്പി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​നും സാ​ധി​ക്കും. ആ​പ്പി​ൾ സ്​​റ്റോ​ർ, ഗൂ​ഗ്​​ൾ പ്ലേ ​സ്​​റ്റോ​ർ, വാ​വെ ആ​പ് ഗാ​ല​റി എ​ന്നി​വ​യി​ൽ ക്യു.​ഐ.​ബി ആ​പ് ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:money transferQIB app
Next Story