ഖിയ ജൂനിയർ അൽഖോർ-ലയോള സ്കൂൾ ഫൈനൽ
text_fieldsഖിയ ജൂനിയർ ചാമ്പ്യൻസ് ലീഗ് സെമിയിൽ എം.ഇ.എസ് സ്കൂളും അൽഖോർ ഇന്റർനാഷനൽ സ്കൂളും തമ്മിലെ മത്സരത്തിൽനിന്ന്
ദോഹ: ഖിയ ജൂനിയർ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഫൈനലിൽ അൽഖോർ ഇന്റർനാഷനൽ സ്കൂൾ- ലയോള ഇന്റർനാഷനൽ സ്കൂൾ പോരാട്ടം. ആദ്യ സെമിയിൽ അൽഖോർ ഇന്റർനാഷനൽ സ്കൂൾ -എം.ഇ.എസ് ഇന്ത്യൻ സ്കൂളിനെ തോൽപിച്ചാണ് ഫൈനലിൽ പ്രവേശിച്ചത്. നിശ്ചിത സമയത്ത് ഓരോ ഗോളുകളുമായി സമനിലയിൽ പിരിഞ്ഞപ്പോൾ, പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2നായിരുന്നു അൽഖോർ സ്കൂളിന്റെ ജയം. അൽഖോറിന്റെ ഇശാഖ് ബിൻ ഇബ്രാഹീം കളിയിലെ താരമായി മാറി.
രണ്ടാം സെമിയിൽ ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ ലയോള ഇന്റർനാഷനൽ സ്കൂൾ ഒലിവ് ഇന്റർനാഷനൽ സ്കൂളിനെതിരെ 1-0ത്തിന് വിജയിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച വെങ്കട്ട് സായി പ്ലെയർ ഓഫ് ദ മാച്ചായി. വെള്ളിയാഴ്ച രാത്രി ഏഴ് മണിക്ക് ദോഹ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

