Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖി​യ ചാ​മ്പ്യ​ൻ​സ്...

ഖി​യ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഇ​ന്ന് സെ​മി പോ​രാ​ട്ട​ങ്ങ​ൾ

text_fields
bookmark_border
ഖി​യ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഇ​ന്ന് സെ​മി പോ​രാ​ട്ട​ങ്ങ​ൾ
cancel

ദോ​ഹ: ഖ​ത്ത​റി​ലെ ഫു​ട്ബാ​ൾ​പ്രേ​മി​ക​ളു​ടെ ആ​വേ​ശ​മാ​യി മാ​റി​യ സി​റ്റി എ​ക്സ്ചേ​ഞ്ച് ഖി​യ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ വെ​ള്ളി​യാ​ഴ്ച സെ​മി​ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ൾ. വൈ​കു​ന്നേ​രം ഏ​ഴു മ​ണി​ക്ക് ദോ​ഹ സ്റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ ക്ല​ബ് ഫു​ട്ബാ​ളി​ലെ മു​ൻ​നി​ര താ​ര​ങ്ങ​ളു​മാ​യി പ്ര​വാ​സി ടീ​മു​ക​ൾ മാ​റ്റു​ര​ക്കും.

രാ​ത്രി ഏ​ഴു മ​ണി​ക്ക് ന​ട​ക്കു​ന്ന ഒ​ന്നാം സെ​മി​യി​ൽ സ​ഫാ​രി ഫ്രെ​ഡേ ഫി​ഫ മ​ഞ്ചേ​രി എ​ഫ്.​സി - സ്പി​രി​റ്റ് ഇ​വ​ന്‍റ്സ് ഒ​ലെ എ​ഫ്. സി​യു​മാ​യി ഏ​റ്റു​മു​ട്ടും. രാ​ത്രി ഒ​മ്പ​തി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മി ഫൈ​ന​ലി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ സി​റ്റി എ​ക്സ്ചേ​ഞ്ച് എ​ഫ്.​സി- സീ​ഷോ​ർ മേ​റ്റ്സ് ഖ​ത്ത​ർ എ​ഫ്.​സി​യു​മാ​യി ഏ​റ്റു​മു​ട്ടും.

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ്, ഐ ​ലീ​ഗ് ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ ലീ​ഗു​ക​ളി​ൽ മാ​റ്റു​ര​ക്കു​ന്ന താ​ര​ങ്ങ​ളാ​ണ് വി​വി​ധ ടീ​മു​ക​ളി​ൽ ബൂ​ട്ടു​കെ​ട്ടു​ന്ന​ത്. ഇ​വ​രു​ടെ പോ​രാ​ട്ട​ങ്ങ​ൾ നേ​രി​ട്ടു കാ​ണാ​ൻ പ്ര​വാ​സി​ക​ൾ​ക്കു​ള്ള അ​വ​സ​രം​കൂ​ടി​യാ​ണ് ഖി​യ ചാ​മ്പ്യ​ൻ​സ് ലീ​ഗ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Khia Champions LeagueSemi Matches
News Summary - qia Champions League Semi Matches Today
Next Story