‘ഖിയ’ ചാമ്പ്യൻസ് ലീഗ് ഏപ്രിൽ25 മുതൽ
text_fieldsദോഹ: ഖത്തർ ഇന്ത്യൻ അസോസിയേഷന്റെ ഫുട്ബാൾ ടൂർണമെന്റായ ഖിയ ചാമ്പ്യൻസ് ലീഗ് പത്താം പതിപ്പിന് ഏപ്രിൽ 25ന് ദോഹ സ്പോർട്സ് സ്റ്റേഡിയത്തിൽ തുടക്കമാവും. ഇന്ത്യൻ പ്രവാസി സമൂഹത്തിനിടയിൽ കായികക്ഷമതയും, ഐക്യവും വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഖത്തറിലെ ഇന്ത്യൻ പ്രവാസി താരങ്ങൾക്കൊപ്പം, നാട്ടിൽ നിന്നുള്ള താരങ്ങളും ടൂർണമെന്റിന്റെ ഭാഗമായി പന്തു തട്ടും. പ്രവാസി ഫുട്ബാൾ മത്സരങ്ങൾക്ക് പ്രശസ്തമായ ദോഹ സ്പോർട്സ് സ്റ്റേഡിയം ടൂർണമെന്റിന് ആതിഥേയത്വം വഹിക്കും.
ഖത്തറിലെ ഇന്ത്യൻ സമൂഹം ടൂർണമെന്റിന് നൽകുന്ന അകമഴിഞ്ഞ പിന്തുണ ഈ വർഷവും പ്രതീക്ഷിക്കുന്നതായി ഖിയ ചാമ്പ്യൻസ് ലീഗ് ടൂർണമെന്റ് ഹെഡ് രഞ്ജിത്ത് രാജു പറഞ്ഞു. ടൂർണമെന്റിന്റെ കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ ‘ഖിയ’ സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിക്കുമെന്നും സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

