ക്യൂഗെറ്റ് ഖത്തർ പരിസ്ഥിതി ദിനാചരണം
text_fieldsദോഹ: തൃശൂർ ഗവൺമെന്റ് എൻജിനിയറിങ് കോളജിന്റെ ഖത്തറിലെ പൂർവ്വ വിദ്യാർഥി സംഘടനയായ ക്യു ഗെറ്റ് ഖത്തർ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ കൃഷിയിടത്തിൽ ആഘോഷിച്ചു. പതിവ് ആഘോഷങ്ങളിൽ നിന്ന് വിത്യസ്തമായി തങ്ങളുടെ തന്നെ കൃഷിയിടത്തിലേ ദൈനംദിന പ്രവർത്തനങ്ങളിൽ കുട്ടികളെയും പങ്കാളികളാക്കിയാണ് പരിസ്ഥിതി ദിനം ആഘോഷിച്ചത്. "നമ്മുടെ പെരുമാറ്റം നമ്മുടെ പരിസ്ഥിതിയിൽ പ്രതിഫലിക്കുന്നു" എന്ന ഈ വർഷത്തെ ഖത്തർ പരിസ്ഥിതി ദിന പ്രമേയത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ഭാവി തലമുറയിൽ പാരിസ്ഥിതികാവബോധം വളർത്താൻ ഉതകുന്ന പ്രവർത്തനങ്ങളാണ് ആവിഷ്കരിച്ചത്.
തൈകൾ നട്ടും കളകൾ പറിച്ചും വിളവെടുപ്പ് നടത്തിയും കുട്ടികൾ ഈ ദിനം വേറിട്ടൊരു അനുഭവമാക്കി. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ക്യൂ ഗെറ്റ്, എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ ജൈവിക രീതിയിൽ കൃഷി നടത്തി വരുന്നുണ്ട്. കഴിഞ്ഞ സീസണിൽ 300 കിലോഗ്രാമിൽ കൂടുതൽ വിളവെടുത്തിരുന്നു. ഈ സീസണിലെ വിളവെടുപ്പിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. ക്യൂഗെറ്റ് പ്രസിഡന്റ് കെ.എം. സാലിഹുദ്ദീൻ പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങളുടെ മേൽനോട്ടം നിർവഹിച്ചു. മുതിർന്ന അംഗങ്ങളായ മാത്യു ഫ്രാൻസിസ്, ഇ.ജെ. ജോൺ എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

