ദോഹ: ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി (ക്യു.ഒ.സി) പുറപ്പെടുവിച്ച സര്ക്കുലറിെൻറ അടിസ്ഥാന ത്തില്‍ ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന് (ക്യു.എഫ്.എ) എല്ലാ പ്രാദേശിക കായിക പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിെവച്ചു. ഏപ്രില്‍ 14 വരെ നടക്കേണ്ട കായിക മത്സരങ്ങളെല്ലാം നീട്ടിവെക്കാനാണ് നിർദേശം.
കോവിഡ്-19 വ്യാപനം തടയാന്‍ രാജ്യം സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് നിശ്ചിത കാലയളവിലേക്ക് ക്യു.എന്‍.ബി സ്റ്റാര്‍സ് ലീഗ് മത്സരങ്ങള്‍ ഔദ്യോഗികമായി മാറ്റിവെക്കാന്‍ ക്യു.എഫ്.എ നേരത്തേ തീരുമാനിച്ചിരുന്നു. കായിക രംഗത്തെ സാങ്കേതിക, ഭരണ നിര്‍വഹണ രംഗത്തുള്ളവരുടെയും കായിക താരങ്ങളുടെയും ആരാധകരുടെയും സുരക്ഷിതത്വം പരിഗണിച്ചാണ് തീരുമാനം.