Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക്യു.എഫ്‌.എ പ്രസിഡന്റ്...

ക്യു.എഫ്‌.എ പ്രസിഡന്റ് ശൈഖ് ഹമദ് ഫിഫ കൗൺസിലിൽ

text_fields
bookmark_border
ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ബി​ൻ അ​ഹ​മ്മ​ദ് ആ​ൽ​ഥാ​നി
cancel
camera_alt

ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ബി​ൻ അ​ഹ​മ്മ​ദ് ആ​ൽ​ഥാ​നി

ദോ​ഹ: ഖ​ത്ത​ർ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ (ക്യു.​എ​ഫ്‌.​എ) പ്ര​സി​ഡ​ന്റ് ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ബി​ൻ അ​ഹ​മ്മ​ദ് ആ​ൽ​ഥാ​നി​യെ ലോ​ക ഫു​ട്‌​ബാ​ൾ ഗ​വേ​ണി​ങ് ബോ​ഡി​യു​ടെ പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന അ​തോ​റി​റ്റി​യാ​യ ഫി​ഫ കൗ​ൺ​സി​ൽ അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. മ​നാ​മ​യി​ൽ ന​ട​ന്ന 33ാമ​ത് ഏ​ഷ്യ​ൻ ഫു​ട്ബാ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ (എ.​എ​ഫ്‌.​സി) കോ​ൺ​ഗ്ര​സി​ലാ​ണ് ശൈ​ഖ് ഹ​മ​ദ് ഫി​ഫ കൗ​ൺ​സി​ൽ അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

അ​ഞ്ചു സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​യി മ​ത്സ​രി​ച്ച ഏ​ഴു സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ (40 വോ​ട്ടു​ക​ൾ) നേ​ടി​യാ​ണ് ക്യു.​എ​ഫ്.​എ പ്ര​സി​ഡ​ന്റി​ന്റെ വി​ജ​യം. ഫി​ഫ കൗ​ൺ​സി​ലി​ലേ​ക്കു​ള്ള ഏ​ഷ്യ​ൻ പ്ര​തി​നി​ധി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​തി​നു പു​റ​മേ, 2023-2027 കാ​ല​യ​ള​വി​ലേ​ക്കു​ള്ള എ.​എ​ഫ്‌.​സി എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും ഏ​ഷ്യ​യി​ലെ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ ചേ​ർ​ന്ന് തെ​ര​ഞ്ഞെ​ടു​ത്തു. എ.​എ​ഫ്‌.​സി പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തേ​ക്ക് ശൈ​ഖ് സ​ൽ​മാ​ൻ ബി​ൻ ഇ​ബ്രാ​ഹിം അ​ൽ ഖ​ലീ​ഫ വീ​ണ്ടും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഫി​ഫ കൗ​ൺ​സി​ൽ അം​ഗ​ത്വ​ത്തി​നാ​യി ക്യു.​എ​ഫ്‌.​എ പ്ര​സി​ഡ​ന്റി​നൊ​പ്പം മ​ത്സ​രി​ച്ച ഏ​ഷ്യ​ൻ ഫു​ട്‌​ബാ​ളി​ലെ പ്ര​മു​ഖ നേ​താ​ക്ക​ൾ​ക്ക് ദോ ​ഷാ​വോ​ക്കാ​യ് (ചൈ​ന) -18 വോ​ട്ടു​ക​ൾ; കോ​സോ താ​ഷി​മ (ജ​പ്പാ​ൻ) -39, മോ​ങ് ഗ്യു ​ചു​ങ് (ദ​ക്ഷി​ണ കൊ​റി​യ) - 19, ദാ​തു​ക് ഹാ​ജി ഹ​മീ​ദി​ൻ ബി​ൻ ഹാ​ജി മു​ഹ​മ്മ​ദ് അ​മീ​ൻ (മ​ലേ​ഷ്യ) -30 , മ​രി​യാ​നോ അ​രാ​നെ​റ്റ ജൂ​നി​യ​ർ (ഫി​ലി​പ്പീ​ൻ​സ്) -34, യാ​സി​ർ ഹ​സ​ൻ അ​ൽ മി​സെ​ഹ​ൽ (സൗ​ദി അ​റേ​ബ്യ) -35 എ​ന്നി​ങ്ങ​നെ​യാ​ണ് വോ​ട്ടു​സ​മ്പാ​ദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QFA presidentFIFA Council
News Summary - QFA president elected to FIFA Council
Next Story