കുട്ടികൾക്കുള്ള പെരുന്നാൾ പണം പിൻവലിക്കൽ; ഈദിയ്യ എ.ടി.എം പത്തിടങ്ങളിൽ
text_fieldsദോഹ: കുട്ടികൾക്കുള്ള പെരുന്നാൾ പണം പിൻവലിക്കാൻ പത്തിടങ്ങളിൽ ഈദിയ്യ എ.ടി.എം സർവിസുമായി ഖത്തർ സെൻട്രൽ ബാങ്ക്.
ഞായറാഴ്ച മുതൽ എ.ടി.എം സേവനം ആരംഭിക്കും. പ്ലെയ്സ് വെൻഡോം മാൾ, മാൾ ഓഫ് ഖത്തർ, അൽ വക്റ ഓൾഡ് സൂഖ്, ദോഹ ഫെസ്റ്റവില സിറ്റി, അൽ ഹസം മാൾ, അൽ മിർഖാബ് മാൾ, വെസ്റ്റ് വാക്, അൽ ഖോർ മാൾ, അൽ മീര മുഐതർ, അൽ മീര തുമാമ എന്നിവടങ്ങളിലാണ് ഈദ് എ.ടി.എം സ്ഥാപിക്കുന്നത്.
അഞ്ച്, 10, 50, 100 റിയാലുകളാണ് ഇതുവഴി പിൻവലിക്കാൻ കഴിയുന്നത്. പെരുന്നാൾ വേളയിൽ കുട്ടികൾക്ക് പെരുന്നാൾ സമ്മാനമായി പണം നൽകുകയെന്ന പതിവ് സ്വദേശികൾക്കും താമസക്കാർക്കുമിടയിലുണ്ട്. ഇതിനുള്ള സൗകര്യമായാണ് എല്ലാ പെരുന്നാളിനും ക്യൂ.സി.ബി ഈദിയ്യ എ.ടി.എം സ്ഥാപിക്കുന്നത്.

