ശ്രദ്ധേയമായി യുനീഖ് ‘ഖത്ര’ റമദാൻ റിലീഫ്
text_fieldsയുനീഖ് സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന റമദാൻ റിലീഫ്
ദോഹ: ഇന്ത്യൻ നഴ്സുമാരുടെ സംഘടന യുനീഖ് നേതൃത്വത്തിൽ സംഘടിപ്പിച്ച റമദാൻ റിലീഫ് പദ്ധതി ‘ഖത്ര’ ശ്രദ്ധേയമായി. സ്നേഹത്തിന്റെയും, ആർദ്രതയുടെയും കുഞ്ഞു തുള്ളി എന്ന പേരിൽ തുടങ്ങിയ പദ്ധതി, സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന സാധാരണക്കാർക്കും, തൊഴിലാളികൾക്കുമിടയിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. മൂന്നു ഘട്ടങ്ങളിലായി 600 പേർക്ക് സഹായം ലഭിച്ചു. ഏറ്റവും അർഹരായവർക്ക് നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഖത്തറിലെ സർക്കാർ, അർധ സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന യുനീഖ് അംഗങ്ങളുടെ പിന്തുണയാണ് പദ്ധതിയുടെ വിജയമെന്ന് പ്രസിഡന്റ് ലുത്ഫി കലമ്പൻ അറിയിച്ചു.

