ദോഹ: 100ലധികം സ്വകാര്യസ്കൂളുകളില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള അപേക്ഷകള്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് ലഭിച്ചപ്പോൾ ഇതിലധികവും ട്യൂഷന് ഫീസ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ളവ. എന്നാൽ സ്വകാര്യസ്കൂളുകളില്‍ അന്യായമായ ഫീസ് വര്‍ധന തടയാന്‍ ശക്തമായ നടപടികളുമായി വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടുപോകുമെന്ന് അണ്ടര്‍ സെക്രട്ടറി ഡോ. ഇബ്രാഹിം ബിന്‍ സാലേഹ് അല്‍നു ഐമി പറഞ്ഞു. ഫീസ് വര്‍ധന സംബന്ധിച്ച നീതിയുക്തമായ അപേക്ഷകളോട് മന്ത്രാലയം അനുകൂലമായി പ്ര തികരിക്കും. ആവശ്യപ്പെടുന്ന ഫീസ് വര്‍ധനക്ക് മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമായിരിക്കും ഈ സമീപനം. ഫീസ് വര്‍ധനക്ക് ശക്തമായ ചട്ടങ്ങളും വ്യവസ്ഥകളുമുണ്ട്.
ഇവ കര്‍ക്കശമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കും. വ്യവസ്ഥകള്‍ പാലിക്കാത്ത അപേക്ഷകളാണ് തള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്കൂളുക ളുടെ അടിസ്ഥാനസൗകര്യങ്ങള്‍, പ്രവര്‍ത്തന ചെലവ് ഉള്‍പ്പടെയുള്ള എല്ലാ കാര്യങ്ങളിലും വിശദമായ പഠനം ന ടത്തിയശേഷം മാത്രമായിരിക്കും ഫീസ് വര്‍ധന സംബന്ധിച്ച് തീരുമാനമെടുക്കുക. അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിനായി മന്ത്രാലയത്തില്‍ പ്രത്യേക കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. കമ്മിറ്റി പ്രതിവാരം യോഗം ചേര്‍ന്ന് സ്വകാര്യസ്കൂളുകളിലെ ഫീസ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഫീസ് വര്‍ധന ആവശ്യപ്പെടുന്ന സ്കൂളുകളുടെ ലാഭ നഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും പഠനവിധേയമാക്കുന്നതിനുമായി പ്രത്യേക സ്ഥാപനങ്ങളെ ചുമതല പ്പെടുത്തിയിട്ടുണ്ട്.
നഷ്ടം കാരണം പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യത്തിലാണ് സ്കൂള്‍ ഫീസില്‍ വര്‍ധനവ് അനുവദിക്കുക. രാജ്യത്തെ വിദ്യാഭ്യാസനിലവാരം ശക്തിപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ സ്വകാര്യ സ്കൂളുകള്‍ സുപ്രധാനപങ്ക് വഹിക്കുന്നുണ്ടെന്നും അല്‍നുഐമി ചൂണ്ടിക്കാട്ടി. മീസൈദ്, അല്‍ഷഹാനിയ, അല്‍ഖോര്‍ എ ന്നിവിടങ്ങളില്‍ സ്വകാര്യ രാജ്യാന്തര സ്കൂളുകള്‍ സ്ഥാപിക്കുന്നതിന് മന്ത്രാലയം ടെണ്ടര്‍ നടപടികള്‍ സ്വീകരി ച്ചുവരികയാണ്. പുതിയ സ്വകാര്യ സ്കൂളുകള്‍ നിര്‍മിക്കുന്നത് ഭൂമി അനുവദിക്കുന്നതിനുള്ള നടപടികളുമെടു ക്കുന്നുണ്ട്. മന്ത്രാലയത്തിെൻറ റിപ്പോര്‍ട്ടുപ്രകാരം രാജ്യത്ത് 282 സ്വകാര്യസ്കൂളുകളും കിൻറര്ഗാര്ട്ടനുകളു മാണുള്ളത്. പുതിയ അധ്യയനവര്‍ഷത്തില്‍ ഈ സ്കൂളുകളിലായി 1,90,644 വിദ്യാര്‍ഥികളാണ് പഠനം നടത്തു ന്നതെന്നും അദ്ദേഹം പറഞ്ഞു.