ഖത്തറിൻെറ സാംബക്ക് ഇന്ന് ഫൈനൽ
text_fieldsദോഹ: മുഅതസ് ബർഷിമിൻെറയും ഫാരിസ് ഇബ്രാഹിമിൻെറയും സ്വർണം നേട്ടങ്ങൾക്കിടെ ത്രില്ലടിച്ച ഖത്തറിന് ടോക്യോ ഒളിമ്പിക്സിൽ ഇന്ന് മറ്റൊരു ഫൈനൽ. പുരുഷ വിഭാം 400 മീറ്റർ ഹർഡിൽസിൽ അവസാന എട്ടുപേരിൽ ഒരാളായി മാറിയ അബ്ദുറഹ്മാൻ സാംബ രാവിലെ 6.20ന് ട്രാക്കിലിറങ്ങും. രണ്ട് സ്വർണങ്ങളുടെ ആവേശത്തിലാണ് ഖത്തർ ക്യാമ്പ്. സീസരിലെ മികച്ച ഫോമിൽ കുതിക്കുന്ന സാംബയില നിന്നും ഫൈനലിൽ ഒരു മെഡലും ഖത്തർ മോഹിക്കുന്നുണ്ട്.
സെമി ഫൈനലിൽ ബ്രസീലിൻെറ അലിസൺ സാേൻറാസിന് പിറകിൽ 47.47 സെക്കൻഡിലായിരുന്ന സാംബ ഓടിയെത്തിയത്. സീസണിലെ മികച്ച സമയം കൂടിയായിരുന്നു അത്. നേരത്തെ ഒന്നാം ഹീറ്റ്സിൽ 48.38 സെക്കൻറിൽ സാംബ ഒന്നാം സ്ഥാനത്തായിരുന്നു.
ഖത്തർ വേദിയായ 2019 ലോകചാമ്പ്യൻഷിപ്പിൽ വെങ്കലവും, ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണവും നേടിയ താരം. 2018 ഏഷ്യൻ ഗെയിംസിൽ ഹർഡ്ൽസിലും, റിലേയിലും സ്വർണം നേടിയിരുന്നു. ഇന്ന് ഫൈനലിൽ ഇറങ്ങുന്നവരിൽ 46 സെക്കൻഡിനുള്ളിൽ ഓടിയെത്തിയ രണ്ടുപേർ സാംബക്കൊപ്പം മത്സരിക്കുന്നുണ്ട്.
പുരുഷ വിഭാഗം 200മീറ്ററിൽ ഖത്തറിൻെറ ഫെനി ഒഗുനോഡെയും ഇന്ന് ഹീറ്റ്സിൽ മത്സരിക്കുന്നുണ്ട്. നേരത്തെ 100 മീറ്ററിൽ താരം സെമിയിൽ പുറത്താവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

