Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയു.എസ്-ഇറാൻ സമാധാന...

യു.എസ്-ഇറാൻ സമാധാന ചർച്ചകൾക്ക് ഖത്തറിന്റെ പിന്തുണ -പ്രധാനമന്ത്രി

text_fields
bookmark_border
യു.എസ്-ഇറാൻ സമാധാന ചർച്ചകൾക്ക് ഖത്തറിന്റെ പിന്തുണ -പ്രധാനമന്ത്രി
cancel

ദോഹ: മേഖലയിൽ നിലനിൽക്കുന്ന നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് സംവാദത്തിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും സുസ്ഥിരമായ പരിഹാരം കാണുന്നതിനായി യു.എസും ഇറാനും തമ്മിൽ ചർച്ചകൾ തുടരുന്നതിന് ഖത്തറിന്റെ പിന്തുണ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ഉറപ്പിച്ചു.

സ്വിസ് കോൺഫെഡറേഷൻ ഫെഡറൽ വിദേശകാര്യ മേധാവി ഇഗ്നാസിയോ കാസിസുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്ക് റിസോർട്ടിൽ, വെള്ളിയാഴ്ച നടന്ന കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും ഇരു രാജ്യങ്ങളുടെയും സഹകരണത്തെ പിന്തുണക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളെക്കുറിച്ചും, ഏറ്റവും പുതിയ പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ധാരണയെത്തുടർന്ന്, മേഖലയിലെ സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നയതന്ത്ര ശ്രമങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. അത്തരം ശ്രമങ്ങൾ പ്രാദേശിക സുരക്ഷ വർധിപ്പിക്കുമെന്നും, സഹകരണം, വികസനം, സമൃദ്ധി എന്നിവയ്‌ക്കായി പുതിയ ചക്രവാളങ്ങൾ തുറക്കുമെന്നും, മേഖലയിലെയും ലോകത്തിലെയും ജനങ്ങളുടെ പൊതു താൽപര്യങ്ങൾ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us-iranpeace talksqatar​
News Summary - Qatar's support for US-Iran peace talks - PM
Next Story