ഭൂകമ്പം; അഫ്ഗാൻ ജനതക്ക് പിന്തുണയുമായി ഖത്തർ
text_fieldsമറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ്
ദോഹ: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ മരണപ്പെട്ടവർക്ക് അനുശോചനമറിയിച്ച് അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ്. അഫ്ഗാനിസ്ഥാനിലെ കെയർടേക്കർ സർക്കാറിലെ വിദേശകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്തഖിയുമായി അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ് ഫോണിൽ സംസാരിക്കുന്നതിനിടെയാണ് അനുശോചനമറിയിച്ചത്. പരിക്കേറ്റവർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് വിശദീകരിച്ചു.
ഭൂകമ്പത്തിന്റെ ദുരിതരഫലങ്ങൾ പരിഹരിക്കുന്നതിൽ അഫ്ഗാൻ ജനതക്ക് പിന്തുണ നൽകിയ അവർ, ദുരിതബാധിതരായ സ്ത്രീകളെയും കുട്ടികളെയും കുടിയൊഴിപ്പിക്കപ്പെട്ടവരെയും സഹായിക്കുന്നതിൽ എന്നിവർക്ക് പ്രത്യേക ശ്രദ്ധ നൽകണെമന്നും ആവശ്യപ്പെട്ടു.
പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്നവർക്ക് മാനുഷിക ഐക്യദാർഢ്യവും സഹായവും നൽകുക എന്ന ഖത്തറിന്റെ നിലപാടാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അവർ പറഞ്ഞു. നാല് പ്രവിശ്യകളിലുണ്ടായ ഭൂകമ്പം വലിയ നാശനഷ്ടങ്ങളുണ്ടാക്കിയതായി അഫ്ഗാൻ വിദേശകാര്യ മന്ത്രി അറിയിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താൻ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

