Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോക സമാധാനത്തിന്...

ലോക സമാധാനത്തിന് ഖത്തറിന്റെ ഇടപെടൽ ശ്രദ്ധേയം - ടി.പി. അബ്ദുല്ലകോയ മദനി

text_fields
bookmark_border
ലോക സമാധാനത്തിന് ഖത്തറിന്റെ ഇടപെടൽ ശ്രദ്ധേയം - ടി.പി. അബ്ദുല്ലകോയ മദനി
cancel
camera_alt

ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​റി​ന്റെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദോ​ഹ​യി​ൽ

സം​ഘ​ടി​പ്പി​ച്ച ലീ​ഡേ​ഴ്‌​സ് മീ​റ്റി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ദോ​ഹ: ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​റി​ന്റെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദോ​ഹ​യി​ൽ സം​ഘ​ടി​പ്പി​ച്ച ലീ​ഡേ​ഴ്‌​സ് മീ​റ്റ് കെ.​എ​ൻ.​എം പ്ര​സി​ഡ​ന്റ് ടി.​പി. അ​ബ്ദു​ല്ല കോ​യ മ​ദ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക​ത്ത് സ​മാ​ധാ​ന​വും സൗ​ഹൃ​ദ​വും നി​ല​നി​ർ​ത്തു​ന്ന​തി​ൽ ഖ​ത്ത​ർ സ്വീ​ക​രി​ച്ചു​വ​രു​ന്ന നി​ല​പാ​ടു​ക​ളും ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലു​ക​ളും പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് ടി.​പി. അ​ബ്ദു​ല്ല കോ​യ മ​ദ​നി പ​റ​ഞ്ഞു.

സാ​മൂ​ഹ്യ സൗ​ഹാ​ർ​ദ​വും ഐ​ക്യ​വും കാ​ത്തു​സൂ​ക്ഷി​ച്ചു​കൊ​ണ്ട് മു​ന്നോ​ട്ട് പോ​കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ഭാ​ഗീ​യ​ത​യും വെ​റു​പ്പും മ​നു​ഷ്യ​രാ​ശി​യു​ടെ പു​രോ​ഗ​തി​ക്ക് വ​ലി​യ ത​ട​സ്സ​മാ​ണെ​ന്നും വ​ർ​ഗ​വും വ​ർ​ണ്ണ​വും അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള എ​ല്ലാ വി​ഭ​ജ​ന​ങ്ങ​ളെ​യും ഇ​സ്‌​ലാം ശ​ക്ത​മാ​യി നി​രാ​ക​രി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സ്വ​ന്തം വി​ശ്വാ​സ​വും സം​സ്കാ​ര​വും പി​ന്തു​ട​രു​ന്ന​തി​നൊ​പ്പം മ​റ്റു​ള്ള​വ​ർ​ക്കും അ​തി​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്ന ബോ​ധം വ​ള​ർ​ത്തേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.​

ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ പ്ര​സി​ഡ​ന്റ് സു​ബൈ​ർ വ​ക്റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​ൻ.​എം ട്ര​ഷ​റ​ർ നൂ​ർ മു​ഹ​മ്മ​ദ് നൂ​ർ​ഷ, സെ​ക്ര​ട്ട​റി ഡോ. ​എ.​ഐ. അ​ബ്ദു​ൽ മ​ജീ​ദ് സ്വ​ലാ​ഹി, എം.​എം. അ​ക്ബ​ർ, അ​ലി ശാ​ക്കി​ർ മു​ണ്ടേ​രി, പ്രോ​ഗ്രാം ക​മ്മി​റ്റി മു​ഖ്യ ര​ക്ഷാ​ധി​കാ​രി എ.​പി. ആ​സാ​ദ്, ഉ​ണ്ണി ഒ​ള​ക​ര, സൈ​നു​ൽ ആ​ബി​ദീ​ൻ സ​ഫാ​രി, അ​ബ്ദു​ൽ ക​രീം എം.​ഇ.​എ​സ്, ഹൈ​ദ​ർ ചു​ങ്ക​ത്ത​റ, ഹു​സൈ​ൻ അ​ൽ മു​ഫ്ത എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഷെ​മീ​ർ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ല​യി​സ് കു​നി​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ഖ​ത്ത​റി​ലെ സാ​മൂ​ഹ്യ- സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ, ഇ​സ്‌​ലാ​ഹി സെ​ന്റ​ർ നേ​താ​ക്ക​ൾ, പ്രോ​ഗ്രാം ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത ലീ​ഡേ​ഴ്‌​സ് മീ​റ്റി​ന് അ​ക്ബ​ർ കാ​സിം, സി.​കെ. ശ​രീ​ഫ്, അ​ബ്ദു​ല്ല ഹു​സൈ​ൻ, ഹ​നീ​ഫ ആ​യ​പ്പ​ള്ളി, ന​ജീ​ബ് അ​ബൂ​ബ​ക്ക​ർ, ഡോ. ​ഹ​ശ് യ​ത്തു​ള്ള, ഖ​ല്ലാ​ദ് ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsinterventionworld peacegulfqatar​
News Summary - Qatar's intervention for world peace is noteworthy - T.P. Abdullahkoya Madani
Next Story