"അഫ്ഗാനിൽ സമാധാനമാണ് ഖത്തറിെൻറ ലക്ഷ്യം'
text_fieldsഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി
ദോഹ: അഫ്ഗാനിൽ സമാധാനം പുനഃസ്ഥാപിക്കാനും ഭരണത്തിലെ അനിശ്ചിതത്വം മാറ്റാനുമാണ് ഖത്തർ ശ്രമിക്കുന്നതെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി. വിദേശ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താലിബാൻ ഭരണം പിടിച്ചെടുത്തതോടെ രാഷ്ട്രീയ അനിശ്ചിതത്വത്തിലായ അഫ്ഗാെൻറ ഭാവി സംബന്ധിച്ച് ഖത്തറിെൻറ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. 'അഫ്ഗാനിലെ എല്ലാ പാര്‍ട്ടികളുമായും കൂടിയാലോചിച്ചുകൊണ്ടുള്ള സമാധാനപൂര്‍ണമായ അധികാര കൈമാറ്റത്തിനായി ഇപ്പോഴും ഖത്തര്‍ ശ്രമങ്ങള്‍ തുടരുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷിതത്വം, മനുഷ്യാവകാശ സംരക്ഷണം, സത്രീകളുടെ വിദ്യാഭ്യാസം എന്നിവക്കാണ് ചർച്ചകളില്‍ ഖത്തര്‍ മുന്‍ഗണന നല്‍കുന്നത്'- ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി പറഞ്ഞു.
ചര്‍ച്ചകള്‍ തൃപ്തികരമായ രീതിയില്‍ നീങ്ങുന്നതിനിടെ പ്രസിഡൻറ് അഷ്റഫ് ഗനി അവിചാരിതമായി അഫ്ഗാന് വിട്ടതാണ് സാഹചര്യങ്ങള്‍ പ്രതികൂലമാക്കിയത്. അഫ്ഗാനിലെ ജനങ്ങള്‍ക്ക് വിശ്വാസത്തിലെടുക്കാവുന്ന ഒരു പ്രസ്ഥാനമായി മാറുന്നതിന് വേണ്ടി താലിബാനോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള പല ആശയങ്ങളും നിരന്തരമായി അവരോട് പങ്കുവെക്കുന്നുണ്ട്. എന്നാല്‍ ഇതിലൊന്നും കൃത്യമായ മറുപടി ലഭിക്കാത്തത് പ്രയാസമുണ്ടാക്കുന്നു. അഫ്ഗാനികളുടെ നല്ല ജീവിതം ലക്ഷ്യമാക്കിയാണ് ഖത്തർ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെല്ലാം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അഫ്ഗാനിൽ നിന്നുള്ള വിദേശികളെ അവരവരുടെ രാജ്യങ്ങളിലേക്ക് സുരക്ഷിതരായി രക്ഷപ്പെടുത്തുന്നതിൽ ഖത്തർ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഇതിനകം ഏഴായിരത്തിലധികം പേർക്ക് ഖത്തർ ഇടത്താവളം ഒരുക്കി. വിദേശികളെ സുരക്ഷിതമായി സ്വന്തം നാടുകളിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും രാജ്യം വിടാൻ ശ്രമിക്കുന്ന എല്ലാവരുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുക ഖത്തറിെൻറ ചുമതലയാണെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിൽ സമാധാനപരമായ പരിവർത്തനത്തിന് ഉതകുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കാന്‍ അന്താരാഷാട്ര ശ്രമങ്ങൾ സംയോജിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ശൈഖ് അബ്്ദുറഹ്മാന് ആൽഥാനി പിന്നീട് ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

