ഖത്തറിെൻറ മുൻകൈ: മാർച്ച് 10 ഇനി അന്താരാഷ്ട്ര വനിത ജഡ്ജി ദിനം
text_fieldsയു.എൻ ആസ്ഥാനത്തെ ഖത്തർ സ്ഥിരം പ്രതിനിധി ശൈഖ ഉൽയാ അഹ്മദ് ബിൻ സെയ്ഫ് ആൽഥാനി
ദോഹ: എല്ലാ വർഷവും മാർച്ച് 10 അന്താരാഷ്ട്ര വനിത ജഡ്ജി ദിനമായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ. ഖത്തർ മുൻകൈയെടുത്ത് നടത്തിയ ശ്രമങ്ങൾക്കാണ് ഐക്യരാഷ്ട്രസഭ അംഗീകാരം നൽകിയിരിക്കുന്നത്.
അന്താരാഷ്ട്ര വനിത ജഡ്ജി ദിനവുമായി ബന്ധപ്പെട്ട പ്രമേയത്തെ നിരവധി അറബ് രാജ്യങ്ങളുൾപ്പെടെ 72 രാജ്യങ്ങൾ പിന്തുണച്ചു. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, അൽജീരിയ, മൊറോക്കോ, തുനീഷ്യ, ലിബിയ, ജോർഡൻ, ലബനാൻ, മൗറിത്താനിയ, സൗത്ത് സുഡാൻ രാജ്യങ്ങളെല്ലാം പ്രമേയത്തെ പിന്തുണച്ചവരിൽ ഉൾപ്പെടുന്നു. ഫെബ്രുവരി 25 മുതൽ 27 വരെ ഖത്തറിൽ നടന്ന ഐക്യരാഷ്ട്രസഭ ഡ്രഗ്സ് ആൻഡ് ൈക്രം ഓഫിസിെൻറ ഗ്ലോബൽ ജുഡീഷ്യൽ ഇൻറഗ്രിറ്റി നെറ്റ്വർക്കിെൻറ രണ്ടാമത് ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച ചർച്ചകൾ ഉയർന്നുവന്നത്. ഐക്യരാഷ്ട്രസഭക്കു കീഴിൽ വനിത ജഡ്ജികൾക്കായി അന്താരാഷ്ട്ര ദിനമെന്ന ആവശ്യത്തിന് അംഗീകാരവും രൂപരേഖയും യോഗത്തിൽ തീരുമാനിക്കുകയും ചെയ്തിരുന്നു.
നീതി നിർവഹണ മേഖലയിൽ വനിതകളുടെ സാന്നിധ്യം ഉയർത്തിക്കൊണ്ടുവരുകയും നിയമവ്യവസ്ഥ ശക്തിപ്പെടുത്തുകയുമാണ് അന്താരാഷ്ട്ര വനിത ജഡ്ജി ദിനത്തിലൂടെ ലക്ഷ്യമിടുന്നത്. ജുഡീഷ്യറി ഉൾപ്പെടുന്ന പൊതുസ്ഥാപനങ്ങളിൽ വനിതകളുടെ പ്രാധാന്യം ഉറപ്പുവരുത്തുന്നതിനും എല്ലാ മേഖലകളിലും സുപ്രധാന തീരുമാനമെടുക്കുന്നതിൽ ലിംഗസമത്വം ഉറപ്പാക്കുന്നതിലും ഖത്തർ പ്രതിജ്ഞാബദ്ധമാണെന്ന് ഐക്യരാഷ്ട്രസഭ ആസ്ഥാനത്തെ ഖത്തർ സ്ഥിരം പ്രതിനിധി ശൈഖ ഉൽയാ അഹ്മദ് ബിൻ സെയ്ഫ് ആൽഥാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

