Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൻെറ ഭക്ഷ്യസുരക്ഷ...

ഖത്തറിൻെറ ഭക്ഷ്യസുരക്ഷ പദ്ധതികൾ മികച്ചത്​ –ഡോ. അൽതാഫ്​

text_fields
bookmark_border
ഖത്തറിൻെറ ഭക്ഷ്യസുരക്ഷ പദ്ധതികൾ മികച്ചത്​ –ഡോ. അൽതാഫ്​
cancel
camera_alt

ഖത്തർ ഭക്ഷ്യസംവിധാനം സംബന്ധിച്ച ദേശീയ സംവാദത്തിൽ പ​ങ്കെടുത്തുകൊണ്ട് ​ലുലു ഗ്രൂപ്​ ഇൻറർനാഷനൽ ഡയറക്​ടർ ഡോ. മുഹമ്മദ്​ അൽതാഫ്​ സംസാരിക്കുന്നു

ദോഹ: പ്രതികൂലമായ കാലാവസ്​ഥയിലും പ്രതിസന്ധികൾ മറികടന്ന്​ ഭക്ഷ്യോൽപാദനത്തിന്​ കർഷകരെ സഹായിക്കുന്ന നടപടിയാണ്​ ഖത്തർ സ്വീകരിക്കുന്നതെന്ന്​ ലുലു ഗ്രൂപ്​ ഇൻറർനാഷനൽ ഡയറക്​ടർ ഡോ. മുഹമ്മദ്​ അൽതാഫ്​. ഖത്തർ പരിസ്​ഥിതി -മുനിസിപ്പാലിറ്റി മന്ത്രാലയം രാജ്യത്തെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച്​ സംഘടിപ്പിച്ച ദേശീയ സംവാദത്തിൽ പ​ങ്കെടുത്തുകൊണ്ട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലാവസ്​ഥാ വ്യതിയാനമാണ്​ ഭക്ഷ്യോൽപനത്തിൽ​ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പ്രതികൂലമായ കാലാവസ്ഥയിലും കൃഷിക്ക്​ പ്രോത്സാഹനം നൽകുന്നതാണ്​ ഖത്തറിൻെറ സമീപനം. ജലക്ഷാമവും പോഷകഗുണമില്ലാത്ത മണ്ണും മറികടക്കാൻ കർഷകരെ സഹായിക്കുന്നതിനായി വിപുലമായ പദ്ധതികൾ നടപ്പാക്കുന്നു.

ചെറുകിട കർഷകരെ പ്രോത്സാഹിപ്പിക്കുന്ന അന്താരാഷ്​ട്ര കാർഷിക വികസന ഫണ്ടിനെയും ഖത്തർ പിന്തുണക്കുന്നു. പ്രതികൂലമായ കാലാവസ്​ഥയിലും ഖത്തറിൻെറ ഭക്ഷ്യസുരക്ഷാ സംവിധാനങ്ങളും പദ്ധതികളും ഏറ്റവും മികച്ചതാണ്​ -ഡോ. അൽതാഫ്​ പറഞ്ഞു. ഗവേഷണങ്ങൾക്കും നൂതന വികസനപ്രവർത്തനങ്ങൾക്കും ധനസഹായം നൽകിയും ഏറ്റവും മികച്ച സാ​ങ്കേതികവിദ്യകൾ ഉപയോഗിച്ചും കാർഷിക മേഖലയിൽ രാജ്യം നടത്തുന്ന മുന്നേറ്റം ശ്രദ്ധേയമാണ്​. ഭക്ഷ്യസുരക്ഷാ പദ്ധതിയിലൂടെ പരിസ്​ഥിതിമന്ത്രാലയവും നാഷനൽ റിസർച് ഫണ്ടും ആഗോള പിന്തുണയോടെ പുതിയ കൃഷിരീതികളും ജലസേചനപദ്ധതികളും നടപ്പാക്കുന്നത്​ മാതൃകാപരമാണ് -അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food security
News Summary - Qatar's food security plans are the best - Dr. Altaf
Next Story