Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജി7 ഉച്ചകോടിയിൽ...

ജി7 ഉച്ചകോടിയിൽ പങ്കെടുത്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി

text_fields
bookmark_border
ജി7 ഉച്ചകോടിയിൽ പങ്കെടുത്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
cancel
camera_alt

ഖത്തർ അമീർ ​ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ജി 7 ഉച്ചകോടിക്കി​ടെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി

കൂടിക്കാഴ്ച നടത്തുന്നു

പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരം ഖത്തർ അമീർ ​ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ​ങ്കെടുത്തു. പശ്ചിമേഷ്യയിൽ പ്രതിസന്ധികൾ അവസാനിപ്പിക്കുന്നതിനും സ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള പ്ര​ത്യേക സെഷനിൽ അമീർ പങ്കെടുത്തു. മേഖലയിൽ സ്ഥിരത ശക്തിപ്പെടുത്താനുള്ള സഹകരണവും സംഭാഷണവും ഊർജിത്മാക്കാനുള്ള മാർഗങ്ങളും അന്തർദേശീയ നാവിക ഗതാഗതവും വാണിജ്യവും ഉറപ്പാക്കാൻ നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങളും സെഷൻ ചർച്ച ചെയ്തു.

ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ മുബാറക് ആൽ ഖുലൈഫി, അമീറിനെ അനുഗമിക്കുന്ന ഔദ്യോഗിക പ്രതിനിധി സംഘത്തിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരും സെഷനിൽ പങ്കെടുത്തു. ചർച്ചകൾക്ക് ശേഷം ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ സംഘടിപ്പിച്ച വിരുന്നിൽ അമീറും സംഘവും പങ്കെടുത്തു. അനുബന്ധമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെ വിവിധ രാഷ്ട്ര നേതാക്കളുമായി അമീർ പ്രത്യേക കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിച്ചതിൽ അമീർ ട്രംപിനെ അഭിനന്ദനം അറിയിച്ചു.

ഹിജ്രി പുതുവത്സരാശംസ നേർന്ന് അമീർ

ദോഹ: ഹിജ്രി പുതുർഷാരംഭത്തോടനുബന്ധിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സ്വദേശികൾക്കും രാജ്യനിവാസികളായ പ്രവാസികൾക്കും ആശംസ നേർന്നു. അറബ്, മുസ്‍ലിം രാഷ്ട്ര നേതാക്കൾക്കും അമീർ ആശംസാ സന്ദേശമയച്ചു. ജൂൺ 16 ചൊവ്വാഴ്ചയാണ് അറബ് കലണ്ടർ പ്രകാരം പുതുവർഷാരംഭമായ മുഹറം ഒന്ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:G7 Summitqatar​emirSheikh Tamim Bin Hamad Al Thani
News Summary - Qatar's Emir Sheikh Tamim bin Hamad Al Thani attends G7 summit
Next Story