Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദരിദ്ര രാജ്യങ്ങൾക്ക്​...

ദരിദ്ര രാജ്യങ്ങൾക്ക്​ ഖത്തറി​‍െൻറ കോവിഡ്​ വാക്​സിനേഷൻ

text_fields
bookmark_border
ദരിദ്ര രാജ്യങ്ങൾക്ക്​ ഖത്തറി​‍െൻറ കോവിഡ്​ വാക്​സിനേഷൻ
cancel
camera_alt

 ‘ഗ​വി’​യു​മാ​യി വാ​ക്​​സി​നേ​ഷ​ൻ സ​ഹാ​യ ക​രാ​റി​ൽ ഖ​ത്ത​ർ ഡെ​വ​ല​പ്മെൻറ് ഫ​ണ്ട് അ​ധി​കൃ​ത​ർ ഒ​പ്പു​വെ​ക്കു​ന്നു

ദോ​ഹ: ദ​രി​ദ്ര രാ​ജ്യ​ങ്ങ​ൾ​ക്ക് വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഖ​ത്ത​ർ 10 ദ​ശ​ല​ക്ഷം ഡോ​ള​റിെൻറ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. ലോ​ക വാ​ക്സി​ൻ സ​ഖ്യ​മാ​യ ഗ​വി​യു​മാ​യി അ​ഞ്ച് വ​ർ​ഷ​ത്തെ ക​രാ​റി​ൽ ഖ​ത്ത​ർ ഡെ​വ​ല​പ്മെൻറ് ഫ​ണ്ട് (ക്യു.​എ​ഫ്.​എ​ഫ്.​ഡി) ഒ​പ്പു​വെ​ച്ചു. ക​രാ​ർ പ്ര​കാ​രം അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ കു​റ​ഞ്ഞ​തും കു​റ​ഞ്ഞ വ​രു​മാ​ന​വു​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വാ​ക്സി​ൻ എ​ത്തി​ക്കു​ന്ന​തി​നാ​യു​ള്ള ഗ​വി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഖ​ത്ത​ർ ഡെ​വ​ല​പ്മെൻറ് ഫ​ണ്ട് പി​ന്തു​ണ ന​ൽ​കും. അ​ടി​സ്​​ഥാ​ന വാ​ക്സി​ൻ​പോ​ലും ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​ക​യും രോ​ഗ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ക​യു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ലോ​ക​ത്തി​ലെ ദ​രി​ദ്ര​രാ​ജ്യ​ങ്ങ​ൾ​ക്ക് വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് പ്ര​വ​ർ​ത്തി​ക്കു​ന്ന ലോ​ക വാ​ക്സി​ൻ സ​ഖ്യ​മാ​യ ഗ​വി​യു​മാ​യി ഖ​ത്ത​ർ ഡെ​വ​ല​പ്മെൻറ് ഫ​ണ്ട് ശ​ക്ത​മാ​യ ത​ന്ത്ര​പ്ര​ധാ​ന ബ​ന്ധ​മാ​ണ് സ്​​ഥാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും 2021-2025 കാ​ല​യ​ള​വി​ൽ ഈ ​രാ​ജ്യ​ങ്ങ​ളി​ൽ രോ​ഗ പ്ര​തി​രോ​ധ​ശേ​ഷി ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യു​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​യി 10 മി​ല്യ​ൻ ഡോ​ള​ർ ന​ൽ​കാ​ൻ ഖ​ത്ത​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും ക്യു.​എ​ഫ്.​എ​ഫ്.​ഡി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മി​സ്​​ഫ​ർ അ​ൽ ഷ​ഹ്​​വാ​നി പ​റ​ഞ്ഞു.

ക്യു.​എ​ഫ്.​എ​ഫ്.​ഡി​യു​മാ​യു​ള്ള പ​ങ്കാ​ളി​ത്ത​വും സ​ഹ​ക​ര​ണ​വും സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണെ​ന്നും അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തേ​ക്കു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ക​രാ​റി​ലാ​ണ് ഒ​പ്പു​വെ​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഗ​വി റി​സോ​ഴ്സ്​ മൊ​ബി​ലൈ​സേ​ഷ​ൻ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ മേ​രി ആ​ൻ​ഗേ സ​രാ​ക യാ​വോ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid vaccination
News Summary - Qatar's covid Vaccination for Poor Countries
Next Story