Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസു​ര​ക്ഷി​ത...

സു​ര​ക്ഷി​ത ലോ​ക​ക​പ്പി​ലേ​ക്ക്​ ഖ​ത്ത​റി​ന്‍റെ സ​മ​ഗ്ര പ​ദ്ധ​തി

text_fields
bookmark_border
സു​ര​ക്ഷി​ത ലോ​ക​ക​പ്പി​ലേ​ക്ക്​ ഖ​ത്ത​റി​ന്‍റെ സ​മ​ഗ്ര പ​ദ്ധ​തി
cancel
camera_alt

ഖ​ത്ത​റി​ലെ ഫു​ട്​​ബാ​ൾ ആ​രാ​ധ​ക​ർ

ദോ​ഹ: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് പി​ന്നി​ലെ ത​ന്ത്ര​പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ ഈ ​വ​ർ​ഷം അ​വ​സാ​നം ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ് സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​കും. ലോ​ക​ക​പ്പി​ന് മാ​ത്രം 12 മു​ത​ൽ 15 ല​ക്ഷം വ​രെ കാ​ണി​ക​ൾ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. രോ​ഗ​വ്യാ​പ്തി​യു​ടെ കാ​ല​യ​ള​വ് പ്ര​വ​ചി​ക്കാ​നു​ള്ള ക​ഴി​വ്, കോ​ൺ​ടാ​ക്ട് ട്രേ​സി​ങ്ങി​നും വി​വ​ര കൈ​മാ​റ്റ​ത്തി​നു​മു​ള്ള ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം, രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന് കൂ​ടു​ത​ൽ പേ​രെ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ​വ​യി​ൽ ഖ​ത്ത​ർ ആ​ധി​കാ​രി​ക​മാ​യി മു​ന്നി​ലാ​ണു​ള്ള​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ മാ​ത്ര​മ​ല്ല, ദ​ശ​ല​ക്ഷ​ത്തോ​ളം പേ​ർ എ​ത്തു​ന്ന ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറി​നും പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും സു​ര​ക്ഷ​ക്കും ഈ ​രം​ഗ​ത്തെ ഖ​ത്ത​റി​ന്‍റെ മി​ക​വ് പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ഖ​ത്ത​ർ മെ​ഡി​ക്ക​ൽ ജേ​ണ​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ട് പ്ര​കാ​രം കോ​ൺ​ടാ​ക്ട് ട്രേ​സി​ങ്, വാ​ക്സി​നേ​ഷ​ൻ, ടെ​സ്​​റ്റ്, ട്രാ​വ​ൽ ഹി​സ്​​റ്റ​റി പോ​ലെ​യു​ള്ള ആ​രോ​ഗ്യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക എ​ന്നി​വ​യി​ലെ മി​ക​വ് ദീ​ർ​ഘ​കാ​ലാ​ടി​സ്​​ഥാ​ന​ത്തി​ൽ ഖ​ത്ത​റി​ന് ഗു​ണ​ക​ര​മാ​കും.

ദേ​ശീ​യ സാം​ക്ര​മി​ക​രോ​ഗ മു​ന്നൊ​രു​ക്ക സ​മി​തി സ​ഹ അ​ധ്യ​ക്ഷ​ൻ ഡോ. ​ഹ​മ​ദ് ഈ​ദ് അ​ൽ റു​മൈ​ഹി, പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം മേ​ധാ​വി ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, വാ​ക്സി​നേ​ഷ​ൻ ഹെ​ഡ് ഡോ. ​സു​ഹ അ​ൽ ബ​യാ​ത് തു​ട​ങ്ങി​യ​വ​രു​ൾ​പ്പെ​ടു​ന്ന ആ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ​യും പ്ര​ഫ​ഷ​ന​ലു​ക​ളു​ടെ​യും വാ​ക്കു​ക​ൾ റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

ഈ​ദ് അ​വ​ധി​ക​ളി​ലു​ൾ​പ്പെ​ടെ കോ​വി​ഡ് നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ക്കു​ന്ന​തി​ലെ ഖ​ത്ത​റി​ന്‍റെ ആ​സൂ​ത്ര​ണ മി​ക​വി​നെ റി​പ്പോ​ർ​ട്ട് പ്ര​ശം​സി​ച്ചു. പൊ​തു​ജ​ന​ങ്ങ​ളു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യ​വും നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ക്കു​ന്ന​തി​ലെ​യും പു​തി​യ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ലെ ശ്ര​ദ്ധ​യും ആ​സൂ​ത്ര​ണ​വും റി​പ്പോ​ർ​ട്ടി​ൽ പ്ര​ത്യേ​കം ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Cup
News Summary - World Cup
Next Story